പട്ടാമ്പിയില്‍ 71 പേർക്ക് കോവിഡ്

pew11 പട്ടാമ്പി: ജി.എം.എൽ.പി സ്കൂളിൽ വ്യാഴാഴ്ച നടന്ന 206 പേരുടെ ആൻറിജന്‍ ടെസ്​റ്റില്‍ 71 പേർക്ക് കോവിഡ്. വല്ലപ്പുഴ-പത്ത്, മുതുതല -ഒമ്പത്, ഇരിമ്പിളിയം-രണ്ട്, ഓങ്ങല്ലൂര്‍-15, വളാഞ്ചേരി -ഒന്ന്, തിരുവേഗപ്പുറ -ആറ്, പരുതൂര്‍-രണ്ട്, കപ്പൂര്‍-അഞ്ച്, പട്ടാമ്പി -ഏഴ്, കൊപ്പം -ഒമ്പത്, കടമ്പഴിപ്പുറം -ഒന്ന്, ചാലിശ്ശേരി-ഒന്ന്, കുലുക്കലൂര്‍ -ഒന്ന്, നാഗലശ്ശേരി -ഒന്ന്, വിളയൂര്‍ -ഒന്ന് സ്വദേശികളാണ് രോഗം സ്ഥിരീകരിച്ചവർ. വെള്ളിയാഴ്ചയും ടെസ്​റ്റ്​ തുടരും. ------------------------------------------- മത്സ്യകുഞ്ഞുങ്ങളുടെ വിതരണം പട്ടാമ്പി: സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട സമഗ്ര മത്സ്യകൃഷിയുടെ ഭാഗമായുള്ള സ്വകാര്യ കുളങ്ങളിലെ മത്സ്യം വളര്‍ത്തല്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കുള്ള മത്സ്യകുഞ്ഞുങ്ങളുടെ വിതരണം നഗരസഭ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സന്‍ കെ. ജയലേഖ, വികസനകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ എ.കെ. അക്ബര്‍, കൗൺസിലര്‍മാരായ കെ. ബഷീര്‍, ബള്‍ക്കീസ്, ലീല എന്നിവര്‍ പങ്കെടുത്തു. ------------------------------------ ബാബരി: പ്രതിഷേധ പ്രകടനം പട്ടാമ്പി: ബാബരി മസ്‍ജിദ് തകര്‍ത്ത കേസിലെ കോടതി വിധിയില്‍ പ്രതിഷേധിച്ച് പട്ടാമ്പി ടൗണിൽ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബഷീർ, പി.കെ.എം. സലാം, കെ.പി. ഹമീദ്, പി. റിയാസ്, ഇ.വി. അശ്റഫ്, പി. സിദ്ദീഖ്, താജുദ്ദീൻ ശങ്കരമംഗല൦ എന്നിവർ നേതൃത്വം കൊടുത്തു. pew22 ptb11 ബാബരി വിധിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പട്ടാമ്പിയിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.