ജില്ലയിൽ കോവിഡ് പ്രതിദിന പരിശോധന 6000 വരെ ഉയർത്താൻ തീരുമാനം

പാലക്കാട്: ജില്ലയിൽ കോവിഡ് പരിശോധന നിരക്ക് കൂട്ടുമെന്ന് ജില്ല കലക്ടർ ഡി. ബാലമുരളി. നിലവിൽ ദിവസം 2000 മുതൽ 5000ത്തിനടുത്ത് വരെ എന്ന തോതിലാണ് പരിശോധന നടക്കുന്നതെന്ന് സംസ്ഥാന നോഡൽ ഓഫിസർ ഡോ. ജഗദീഷ് പറഞ്ഞു. ഇതിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കണക്കും ഉൾപ്പെടും. ദിവസത്തിൽ 6000 എന്ന തോതിൽ പരിശോധന നടത്താനാണ് തീരുമാനം. മന്ത്രി എ.കെ. ബാലൻ നടത്തിയ ഉദ്യോഗസ്ഥരുടെ കോവിഡ് പ്രതിരോധ അവലോകന യോഗത്തിലാണ് പരിശോധന തോത് കൂട്ടുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിൽ ജില്ലയിൽ 7516 കേസുകളാണുള്ളത്. ഇതിൽ 5830 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്​. 1410 പേർ സി.എഫ്.എൽ.ടി.സികളിലടക്കം വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. സജീവമായിരിക്കുന്ന സി.എഫ്.എൽ.ടി.സികളിൽ 1430 ബെഡുകൾ സജ്ജമാണ്. ഇതിൽ 603 രോഗികളാണ് ഉള്ളത്. മാങ്ങോട് കരുണ മെഡിക്കൽ കോളജിലും കിൻഫ്രയിലും ഐ.സി.യു ബെഡ് ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് ഡോ. ജഗദീഷ് പറഞ്ഞു. ജില്ല ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കുന്നതി​ൻെറ ഭാഗമായി അടിയന്തര യോഗം ചേരും. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ ​െചലവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച മറ്റൊരു യോഗവും ചേരുമെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു. കൂടാതെ വാളയാർ ചെല്ലങ്കാവ് വ്യാജമദ്യ ദുരന്ത പശ്ചാത്തലത്തിൽ പരിശോധന ഊർജിതമാക്കാൻ എക്സൈസ് ഡെപ്യൂട്ടി കമീഷണർക്ക് മന്ത്രി നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.