ആൻറിജൻ ടെസ്​റ്റ്​: 55 പേർക്ക് കോവിഡ്

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലും ചുനങ്ങാട് മുരുക്കുംപറ്റയിലെ ക്യാമ്പിലുമായി നടന്ന ആൻറിജൻ പരിശോധനയിൽ ഒരു കുടുംബത്തിലെ പത്തുപേർക്ക് ഉൾപ്പടെ 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസങ്ങളായി 175 പേരെ പരിശോധനക്ക് വിധേയരാക്കിയതിൽ 40 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഒറ്റപ്പാലം, വാണിയംകുളം, ലക്കിടി, അനങ്ങനടി, കൊപ്പം, അമ്പലപ്പാറ, മാങ്ങോട്, തൃക്കടീരി, തിരുവാഴിയോട്, ചളവറ, കാരക്കുറുശ്ശി, തിരുവില്വാമല പ്രദേശവാസികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അമ്പലപ്പാറ പഞ്ചായത്തിലെ മുരുക്കുംപറ്റയിൽ സംഘടിപ്പിച്ച പരിശോധനയിൽ 15 പേർക്ക് രോഗബാധ കണ്ടെത്തി. ഇതിൽ അമ്പലപ്പാറ അറവക്കാട് പ്രദേശത്തെ ഒരു കുടുംബത്തിലാണ് പത്തുപേരുടെ പരിശോധന ഫലം പോസിറ്റിവായത്. -------------------------------------------- പൂതനൂരിൽ വീടി​ൻെറ ജനൽ കല്ലെറിഞ്ഞ് തകർത്തു മുണ്ടൂർ: പൂതനൂരിൽ വീടി​ൻെറ ജനൽ കല്ലറിഞ്ഞ് തകർത്തു. പൂതനൂർ കുളശ്ശേരി ജയരാജ​ൻെറ വീടി​ൻെറ മുൻവശത്തെ ജനൽ ചില്ലുകളാണ് കഴിഞ്ഞ ദിവസം രാത്രി പത്തിന് കല്ലെറിഞ്ഞ് തകർത്തത്. വ്യക്തിവിരോധമാവാം ആക്രമണത്തിന് പിന്നിലെന്ന് കോങ്ങാട് പൊലീസ് പറഞ്ഞു. സംഭവ സമയം വീട്ടിലുള്ളവർ മറ്റ് മുറികളിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നുവെന്ന് ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ വീടിന്​ പരിസരത്ത് എക്സൈസുകാർ പരിശോധന നടത്തിയിരുന്നു. pew janal പൂതനൂർ ജയരാജ​ൻെറ വീടി​ൻെറ ജനൽ കല്ലെറിഞ്ഞ് തകർത്ത നിലയിൽ ------------------------------------------------------------------------------------------------------------ അപകടം വരുത്തി നിർത്താതെ പോയ കാറുടമക്കെതിരെ കേസ് പത്തിരിപ്പാല: ഇരുചക്രവാഹനത്തിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാറുടമക്കെതിരെ മങ്കര പൊലീസ് കേസെടുത്തു. പാലക്കാട്ടെ അഭിഭാഷകനും കാറുടമയുമായ കരിങ്കരപുള്ളി ശ്രീജിത് മേനോനെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകീട്ടോടെ തേനൂർ അത്താഴംപെറ്റകാവിന് സമീപത്താണ് അപകടം. കാറി​ൻെറ ഗ്ലാസ് ഇരുചക്രവാഹനത്തി​ൻെറ ഗ്ലാസിൽ കുരങ്ങിയാണത്രേ അപകടം. അപകടത്തിൽ താഴെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന പറളികുണ്ടുപറമ്പ് അരിങ്കുളങ്ങര വീട്ടിൽ കുഞ്ഞുമോളിന് (60) സാരമായ പരിക്കേറ്റിരുന്നു. ഇവർ തൃശൂർ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിമോളുടെ പേരമകൻ ധർമജനാണ് ഇരുചക്രവാഹനം ഓടിച്ചിരുന്നത്. ഇടിച്ച കാർ നിർത്താതെ പോയിരുന്നു. മങ്കര പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി ടി.വിയുടെ സഹായത്തോടെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് കാർ കണ്ടെത്താനായത്. കാർ മങ്കര പൊലീസ് കസ്​റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.