വ്യാജ ചികിത്സ: 43കാരി അറസ്​റ്റിൽ

കുറ്റിപ്പുറം: വ്യാജ ചികിത്സ നടത്തിവന്ന സ്​ത്രീയെ പൊലീസ്​ പിടികൂടി. കുറ്റിപ്പുറം പേരശ്ശന്നൂർ സ്വദേശി പാലാറ ഖദീജയാണ്​ (43) അറസ്​റ്റിലായത്. കോവിഡ് ചട്ടം ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നുവെന്ന വിവരത്തെ തുടർന്നാണ് കുറ്റിപ്പുറം എസ്.എച്ച്.ഒ ശശിധരൻ മേലെഴിയി​ൻെറ നേതൃത്വത്തിൽ ഇവരെ വീട്ടിലെത്തി കസ്​റ്റഡിയിലെടുത്തത്. തുടരന്വേഷണത്തിലാണ് വ്യാജ ചികിത്സ നടത്തുന്നതായി ബോധ്യപ്പെട്ടത്. എട്ട് വർഷമായി ഇവർ മന്ത്രവാദ ചികിത്സകൾ നടത്തുന്നുണ്ട്​. ബീവി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതര ജില്ലയിൽ നിന്നുള്ളവരാണ് കൂടുതലായും വരുന്നതെന്ന് പൊലീസ് പറഞ്ഞു. സ്വന്തമായി മരുന്നു നൽകുന്നതിന് പുറമെ തൊട്ടടുത്തുള്ള ആയുർവേദ കടയിൽനിന്ന് മരുന്ന്​ വാങ്ങാൻ നിർദേശം നൽകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ആയുർവേദ കടക്കാരനെയും കസ്​റ്റഡിയിലെടുത്തു. mp kuttippuram khadeeja ഖദീജ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.