ജില്ലയിൽ കോവിഡ്​ 419, രോഗമുക്തി 223

പാലക്കാട്: ജില്ലയിൽ വെള്ളിയാഴ്​ച 419 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്ന് വന്ന 15 പേർ, വിദേശരാജ്യങ്ങളിൽനിന്ന്​ വന്ന ആറുപേർ, ഉറവിടം അറിയാതെ രോഗബാധ ഉണ്ടായ 177 പേർ എന്നിവർ ഇതിൽ ഉൾപ്പെടും. 223 പേർക്കാണ്​ രോഗമുക്തി. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2763 ആയി. ജില്ലയിൽ ചികിത്സയിലുള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം, ആലപ്പുഴ, ജില്ലകളിലും ഏഴു പേർ തൃശൂർ, 17 പേർ എറണാകുളം, 12 പേർ കോഴിക്കോട്, 33 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്. --------------- ആൻറിജന്‍ ടെസ്​റ്റില്‍ 79 പേർക്ക് കോവിഡ് പട്ടാമ്പി: ജി.എം.എൽ.പി സ്കൂളിൽ വെള്ളിയാഴ്ച നടന്ന 389 പേരുടെ ആൻറിജന്‍ ടെസ്​റ്റില്‍ 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊപ്പം-എട്ട്, ഓങ്ങല്ലൂർ-മൂന്ന്, മുതുതല-11, നാഗലശ്ശേരി-രണ്ട്, ചാലിശ്ശേരി-അഞ്ച്, തിരുവേഗപ്പുറ-21, പട്ടാമ്പി-11, വിളയൂർ-മൂന്ന്, കുലുക്കല്ലൂർ-ഒന്ന്, പട്ടിത്തറ-അഞ്ച്, പരുതൂർ-രണ്ട്, വല്ലപ്പുഴ-ഒന്ന്, നാഗലശ്ശേരി-മൂന്ന്, ഇരിമ്പിളിയം-ഒന്ന്, തൃത്താല-ഒന്ന്, നെല്ലായ-ഒന്ന് സ്വദേശികളാണ് രോഗം സ്ഥിരീകരിക്കപ്പെട്ടവർ. ശനിയാഴ്ചയും ടെസ്​റ്റ്​ തുടരും. ----------------- വടക്കഞ്ചേരിയിൽ ആൻറിജൻ ടെസ്​റ്റിൽ 11 പേർക്ക് കോവിഡ് വടക്കഞ്ചേരി: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെള്ളിയാഴ്ച നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 11 പേരുടെ പരിശോധനഫലം പോസിറ്റിവ്​. ആകെ 68 പേരെയാണ് പരിശോധിച്ചത്. മുമ്പ്​ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അഞ്ചുമൂർത്തിമംഗലം, തേനിടുക്ക് ഭാഗങ്ങളിലുള്ളവർക്കാണ് സ്ഥിരീകരിച്ചത്. എന്നാൽ, പഞ്ചായത്ത് പ്രസിഡൻറ്​ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി സമ്പർക്കത്തിലുള്ള ആർക്കും വെള്ളിയാഴ്ച നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.