വാളയാറിൽനിന്ന് രണ്ടു കിലോ കഞ്ചാവും 150 കിലോ പുകയിലയും പിടിക്കൂടി

വാളയാർ: വാളയാറിൽനിന്ന് രണ്ടു കിലോ കഞ്ചാവും 150 കിലോ നിരോധിത പുകയിലയും പിടികൂടി. വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിലാണ് ബസിൽ ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോ കഞ്ചാവും 150 കിലോ പുകയില ഉൽപന്നങ്ങളും എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സ്പെഷൽ സ്ക്വാഡ് സി.ഐ പി.കെ. സതീഷിന് ലഭിച്ച വിവരത്തിൻ പ്രകാരം എക്സൈസ് ഇൻസ്പെക്ടർ എ. ഷൗക്കത്തലി, ടാസ്ക് ഫോഴ്‌സ് എക്സൈസ് ഇൻസ്പെക്ടർ ഹിരോഷ് (പട്ടാമ്പി റേഞ്ച്) എന്നിവരുടെ നേതൃത്വത്തിൽ വാളയാർ ടോൾ പ്ലാസയിൽ അന്തർ സംസ്ഥാന യാത്ര ബസുകളിലും മറ്റിതര വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ രണ്ടു കിലോ കഞ്ചാവും 150 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും കടത്തികൊണ്ടുവന്നത് പിടികൂടി. എസ്. മൻസൂർ അലി (പ്രിവൻറീവ് ഓഫിസർ (ഗ്രേഡ്) പാലക്കാട് അസി. എക്സൈസ് കമീഷണർ സ്ക്വാഡ് അംഗം), സിവിൽ എക്സൈസ് ഓഫിസർമാരായ എം. അഷറഫലി, ശ്രീകുമാർ, ശ്രുതീഷ്, രാജേഷ്, അജീഷ്, സുജിത്ത്, എക്സൈസ് ഡ്രൈവർമാരായ അനിൽ കുമാർ, അനിരുദ്ധൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.