പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ട്രൂനാറ്റ് മെഷീൻ 15 ദിവസത്തിനകം

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ കോവിഡ് പരിശോധനക്കുള്ള ട്രൂനാറ്റ് മെഷീൻ 15 ദിവസത്തിനകം സജ്ജമാക്കാൻ തീരുമാനം. മഞ്ചേരി മെഡിക്കൽ കോളജിലെ പരിമിതമായ സൗകര്യങ്ങളിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. പെരിന്തൽമണ്ണയിൽ മികച്ച ബ്ലഡ് ബാങ്കുമുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പത്തും പതിനഞ്ചും ദിവസം കഴിഞ്ഞ് ഫലം വരുന്നതിനാൽ ക്വാറ​ൻറീൻ കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരുന്നവർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഓപറേഷൻ നടത്തുന്നതിന് മുമ്പും അപകട മരണങ്ങളിൽ പോസ്​റ്റ്​മോർട്ടം നടത്തുന്നതിന് മുമ്പും കോവിഡ് പരിശോധന വേണം. ട്രൂനാറ്റ് മെഷീൻ സജ്ജീകരിക്കാൻ 14 ലക്ഷത്തോളം ചെലവ് വരും. പരിശോധനക്ക്​ ആവശ്യമായ കിറ്റുകൾ സംഘടനകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സഹായത്തോടെ ശേഖരിക്കും. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്​ൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളും ആരോഗ്യ വിദഗ്ധരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.