ജല ജീവൻ; കരിമ്പുഴയിൽ 14.09 കോടിയുടെ പദ്ധതികൾ

ശ്രീകൃഷ്ണപുരം: ജല ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ 14.09 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. പദ്ധതിക്ക് സാങ്കേതികാനുമതിയും ഭരണാനുമതിയും ലഭിച്ചതായി പ്രസിഡൻറ്​ ഉമ്മർ കുന്നത്ത് അറിയിച്ചു. ജൂൺ 18ന്​ ടെൻഡർ നടപടികൾ പൂർത്തിയാവും. പദ്ധതി നടപ്പിൽ വരുന്നതോടെ കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നും പ്രസിഡൻറ്​ അറിയിച്ചു. ഗ്രാമ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായ കരിമ്പുഴ രണ്ട് വില്ലേജിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി ഏളമ്പുലാശ്ശേരി കരിയോട് മലയിൽ 3.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിക്കും. പുതിയ പമ്പ് ഹൗസ് നിർമാണം, പൈപ്പ്​ലൈൻ സ്ഥാപിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. കൂടാതെ ലെഫ്റ്റനൻറ്​ കേണൽ നിരഞ്ജൻ റോഡ് റീടാറിങ്, കോൺക്രീറ്റ്, മെറ്റലിങ് തുടങ്ങിയ പ്രവൃത്തികളും പദ്ധതിയിലൂടെ നടപ്പാക്കുമെന്നും പഞ്ചായത്ത്​ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.