എസ്.എസ്.എൽ.സി പരീക്ഷാഫലം; ഇരിങ്ങാലക്കുട മണ്ഡലത്തിലെ 14 സ്കൂളുകൾക്ക് സമ്പൂർണ ജയം

ഇരിങ്ങാലക്കുട: ലോക്ഡൗണിന് മുമ്പും ശേഷവുമായി പൂര്‍ത്തിയാക്കിയ എസ്.എസ്.എല്‍.സി പരീക്ഷക്ക്​ മികച്ച വിജയവുമായി മണ്ഡലത്തിലെ സ്‌കൂളുകള്‍. ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ 99 ശതമാനം വിജയം നേടിയപ്പോള്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ 100 ശതമാനം വിജയം നേടി. ബോയ്‌സ് സ്‌കൂളില്‍ 17 പേരും ഗവ. ഗേള്‍സില്‍ സ്‌കൂളില്‍ 16 പേരുമാണ് പരീക്ഷ എഴുതിയത്. ഗേള്‍സ് സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിനി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി. പട്ടണത്തിലെ ലിറ്റില്‍ ഫ്ലവര്‍ കോണ്‍വൻെറ്​ സ്‌കൂള്‍ 303 വിദ്യാര്‍ഥിനികളെ പരീക്ഷക്ക്​ ഇരുത്തി 100 ശതമാനം വിജയം നേടി. ഇവിടെ 55 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി. നാഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ 354 പേരെ പരീക്ഷക്ക്​ ഇരുത്തി 100 ശതമാനം വിജയം നേടി. ഇവിടെ 68 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. സൻെറ്​ മേരീസ് സ്‌കൂളും 17 ഫുള്‍ എപ്ലസുമായി 100 ശതമാനം വിജയം നേടി. ഇവിടെ 240 പേരാണ് പരീക്ഷ എഴുതിയത്. ഡോണ്‍ ബോസ്‌കോ സ്‌കൂളും 100 ശതമാനം വിജയം ആവര്‍ത്തിച്ചു. പരീക്ഷ എഴുതിയ 158 പേരില്‍ 58 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 43 പേര്‍ പരീക്ഷ എഴുതിയ എസ്.എന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളും 100 മേനി വിജയം കരസ്ഥമാക്കി. ഇവിടെ മൂന്ന് പേരാണ് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത്. നടവരമ്പ് ഗവ. സ്‌കൂളും നൂറുശതമാനം വിജയം നേടി. ഇവിടെ 98 പേരാണ് പരീക്ഷ എഴുതിയത്. രണ്ട് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. എടതിരിഞ്ഞി എച്ച്.ഡി.പി സ്‌കൂളും 100 ശതമാനം വിജയവും 12 ഫുള്‍ എപ്ലസും നേടി. ഇവിടെ 93 പേരാണ് പരീക്ഷ എഴുതിയത്. അവിട്ടത്തൂര്‍ എൽ.ബി.എസ്.എം സ്‌കൂളില്‍ പരീക്ഷ എഴുതിയ 87 പേരില്‍ 19 പേര്‍ക്ക് ഫുള്‍ എപ്ലസ് വിജയം നേടാനായി. വിജയശതമാനം 98. കൽപറമ്പ് ബി.വി.എം സ്‌കൂള്‍ 100 ശതമാനം വിജയവും 15 ഫുള്‍ എപ്ലസും നേടി. 142 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. മൂര്‍ക്കനാട് സൻെറ്​ ആൻറണീസ് സ്‌കൂള്‍ 100 ശതമാനം വിജയവും എട്ട്​ ഫുള്‍ എപ്ലസും നേടി. 56 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. 16 പേര്‍ പരീക്ഷ എഴുതിയ കാട്ടൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളും 100 ശതമാനം വിജയം നേടി. 20 പേരെ പരീക്ഷക്ക്​ ഇരുത്തിയ കാട്ടൂരിലെ പോംപേ സൻെറ്​ മേരീസ് സ്‌കൂളും 100 മേനി വിജയം നേടി. കാറളം സ്‌കൂളില്‍ പരീക്ഷ എഴുതിയ 88 പേരില്‍ 87 പേരും വിജയിച്ചു. ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ് വിജയം നേടാനായി. ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂള്‍ 99.12 ശതമാനം വിജയവും 40 ഫുള്‍ എപ്ലസും നേടി. 232 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. 105 പേര്‍ പരീക്ഷ എഴുതിയ കരുവന്നൂര്‍ സൻെറ്​ ജോസഫ്‌സ് സ്‌കൂളും 100 പേര്‍ പരീക്ഷ എഴുതിയ മാപ്രാണം സൻെറ്​ സേവ്യേഴ്‌സ് സ്‌കൂളും 100 ശതമാനം നേടിയ സ്‌കൂളുകളുടെ പട്ടികയിലുണ്ട്. കരുവന്നൂരില്‍ 25 വിദ്യാര്‍ഥികള്‍ക്കും മാപ്രാണം സൻെറ്​ സേവ്യേഴ്‌സില്‍ മൂന്ന് പേര്‍ക്കും ഫുള്‍ എപ്ലസ് വിജയം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ 99.43 ആണ് വിജയശതമാനം. പരീക്ഷ എഴുതിയ 10,605 പേരില്‍ 10,545 പേര്‍ ഉന്നത പഠനത്തിനുള്ള അര്‍ഹത നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.