കെ ​റെയിൽ: കോൺഗ്രസ്​ ജനങ്ങളെ കലാപത്തിലേക്ക്​ തള്ളിവിടുന്നു-പി.സി. ചാക്കോ

കെ-റെയിൽ: കോൺഗ്രസ്​ ജനങ്ങളെ കലാപത്തിലേക്ക്​ തള്ളിവിടുന്നു -പി.സി. ചാക്കോ പാലക്കാട്: കെ-റെയിൽ വിഷയത്തിൽ കോൺഗ്രസ്​ ജനങ്ങളെ കലാപത്തിലേക്ക്​ തള്ളിവിടുകയാണെന്ന്​ എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ്​​ പി.സി. ചാക്കോ. 2011ലെ പ്രകടനപത്രികയിൽ അതിവേഗ ഇടനാഴി വാഗ്ദാനം ചെയ്ത കോൺഗ്രസ്‌ സെമി സ്പീഡ്‌ പദ്ധതിക്കെതിരെ ഇപ്പോൾ കലാപാഹ്വാനം നടത്തുന്നത്​ ഇരട്ടത്താപ്പാണെന്നും ചാക്കോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ-റയിൽ, കെ-ഫോൺ തുടങ്ങിയ ജനോപകാര പദ്ധതികൾ വിശദീകരിച്ച്​ 148 നിയോജക മണ്ഡലങ്ങളിൽ എൻ.സി.പി 1000 പരിപാടികൾ സംഘടിപ്പിക്കുമെന്നും ചാക്കോ പറഞ്ഞു. ദേശീയ വീക്ഷണവും സെക്യൂലർ നിലപാടുമുള്ള രാഷ്ട്രീയ പാർട്ടികളെ കോർത്തിണക്കി ബി.ജെ.പി ബദൽ രൂപീകരിക്കുന്നതിൽ കോൺഗ്രസ്​​ പരാജയപ്പെട്ടു. കോൺഗ്രസില്ലെങ്കിൽ ബദൽ ഇല്ലെന്ന വാദം ശരിയല്ല. മാണി സി. കാപ്പനുമായി ബന്ധപ്പെട്ട്‌ വന്ന വാർത്തകൾ മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹത്തിന്​ എ​പ്പോൾ വേണമെങ്കിലും എൻ.സി.പിയിലേക്ക്​ കടന്നുവരാമെന്നും ചാക്കോ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് ലതിക സുഭാഷ്, ജില്ല പ്രസിഡൻറ് എ. രാമസ്വാമി, നേതാക്കളായ രാജൻ, റസാഖ്​ മൗലവി, ഓട്ടൂർ ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.