മൃഗ ഡോക്ടറില്ല; ക്ഷീര കർഷകർ ദുരിതത്തിൽ

ലക്കിടി: ലക്കിടിപേരൂർ പഞ്ചായത്തിൽ മൃഗാശുപത്രിയിൽ സ്ഥിരം ഡോക്ടറില്ലാതായതോടെ ക്ഷീര കർഷകർ ദുരിതത്തിൽ. ഉണ്ടായിരുന്ന ഡോക്ടർ മൂന്നുമാസം മുമ്പ്​ അവധിയിൽ പോയതോടെ ആശുപത്രി പ്രവർത്തനങ്ങൾ താളംതെറ്റിയ നിലയിലാണ്​. അഞ്ച്​ ക്ഷീരസംഘങ്ങൾ ആശുപത്രിയുടെ പരിധിയിലുണ്ട്. മങ്കരയിലെ ഒരു ഡോക്ടർക്കാണ് താൽക്കാലിക ചുമതല. മണിക്കൂറുകൾ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്​. ക്ഷീര കർഷകരാണ് ഡോക്ടറില്ലാത്തതിനാൽ ഏറെ വലയുന്നത്. ഉടൻ ഡോക്ടറെ നിയമിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.