പെരുവെമ്പിൽ കൃഷിനാശം: അധികൃതർ സന്ദർശിച്ചു

പെരുവെമ്പ്: കൃഷിഭവൻ പരിധിയിൽ മഴയെത്തുടർന്നുവന്ന കർഷകരുടെ കൃഷിനാശം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീനയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് നാശനഷ്​ടം വിലയിരുത്തി. ഹെക്ടറിന് 13,500 രൂപയും കാർഷിക ഇൻഷുറൻസ് പദ്ധതിയിൽനിന്ന് 35,000 രൂപയുമാണ് നൽകുന്നതെന്ന് കൃഷി ഓഫിസർ ടി.ടി. അരുൺ പറഞ്ഞു. കർഷകരായ വാസുദേവൻ, ഷാഫിക്ക്, സച്ചിതാനന്ദൻ എന്നിവരുമായി ചർച്ച നടത്തി. കനത്ത മഴക്ക്​ പുറമേ മൂലത്തറയിലെ വെള്ളവും എത്തിയത് പാടങ്ങളിൽ കൃഷിനാശം വർധിപ്പിച്ചു. പ്രതിഷേധത്തെത്തുടർന്ന് കനാൽ സ്ലൂയിസുകളുടെ ഷട്ടറുകൾ അടച്ചു. വിളഞ്ഞ് കൊയ്യാറായ നെൽച്ചെടികളുള്ള പാടത്താണ് കഴിഞ്ഞദിവസം മുലത്തറ കനാലിലെ വെള്ളം ഒഴുകി​യെത്തിയത്. പട്ടഞ്ചേരി, ചെന്താമരനഗർ, പെരുവെമ്പ്, പാലത്തുള്ളി, വല്ലങ്ങിപ്പാടം, തേങ്കുറിശ്ശി, പെരും കുളങ്ങര, ഓലശ്ശേരി, വിളയൻചാത്തന്നൂർ എന്നിവിടങ്ങളിലാണ് മൂലത്തറയിൽനിന്ന്‌ വിട്ട വെള്ളം കൃഷിനാശമുണ്ടാക്കിയത്. പാടത്തെ വെള്ളം യന്ത്രക്കൊയ്ത്തിന് തടസ്സമായി. അണക്കെട്ട് നിറഞ്ഞാൽ കൊയ്യാറായ വയലുകളി​േലക്ക് വെള്ളം വിടാതെ പുഴയിലേക്ക് ഒഴുക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പിന്നീട് ഒഴുക്ക് നിയന്ത്രിച്ചതായി കർഷകർ പറഞ്ഞു. PEW-KLGD പെരുവെമ്പിലെ കൃഷി നാശം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.