വിദ്യാലയങ്ങൾ തുറക്കാൻ​ മുന്നൊരുക്കം

കോവിഡ്​ നിയന്ത്രണത്തെ തുടർന്ന്​ അടച്ച സ്​കൂളുകൾ നവംബർ ഒന്നിനാണ് തുറക്കുന്നത്​ പാലക്കാട്​: ജില്ലയിൽ സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ സജീവം. സർക്കാറി​ൻെറ മാർഗനിർദേശ പ്രകാരമുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടക്കുന്നത്. ക്ലാസുകൾ, പാചകപ്പുര, ലാബുകൾ, ശുചിമുറികൾ, കുടിവെള്ള ടാങ്ക് വൃത്തിയാക്കൽ, അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കൽ, കാടുവെട്ടി തെളിക്കൽ, അണുനശീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, രാഷ്​ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, എൻ.എസ്.എസ് യൂനിറ്റ്, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണം. ക്ലാസുകൾ ആരംഭിക്കുമ്പോൾ കോവിഡ് മാനദണ്ഡം പാലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കാൻ ക്ലാസ് പി.ടി.എ നടന്നുവരുന്നുണ്ട്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡം വിവരിക്കുന്ന ബോർഡുകളും പോസ്​റ്ററുകളും തയാറാക്കുന്നുണ്ട്. കുട്ടികൾ സ്കൂളിൽ പ്രവേശിക്കുമ്പോൾ സാനിറ്റൈസർ ലഭ്യമാക്കാനും രോഗലക്ഷണം പരിശോധിക്കാനും സംവിധാനം സജ്ജമാക്കും. p3 school പാലക്കാട്​ സുൽത്താൻപേട്ട ഗവ. എൽ.പി സ്​കൂളിൽ നടന്ന ശുചീകരണ പ്രവർത്തനം ---------- സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന പാലക്കാട്​: ജില്ലയിൽ വ്യാഴാഴ്​ച 11 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശോധന നടക്കുന്നത്. പരിശോധന കേന്ദ്രങ്ങൾ 1. ചിറ്റൂർ താലൂക്ക് ആശുപത്രി (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന്​ വരെ) 2. പെരുവെമ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന്​ വരെ) 4. അനങ്ങനടി പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 5. മണ്ണാർക്കാട് താലൂക്ക് ആശുപത്രി (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന്​ വരെ) 6. കല്ലടിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 7. പുതുശ്ശേരി ആലാമരം ജങ്​ഷൻ, ശ്രാവണ ഭവന് എതിർവശം (രാവിലെ 9.30 മുതൽ ഉച്ചക്ക്​ ഒന്ന്​ വരെ) 8. അക​േത്തത്തറ പ്രാഥമികാരോഗ്യ കേന്ദ്രം (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന്​ വരെ) 9. പുതുപ്പെരിയാരം കുടുംബാരോഗ്യ കേന്ദ്രം. (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ) 10. കോട്ടോപ്പാടം പ്രാഥമികാരോഗ്യ കേന്ദ്രം (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്ന്​ വരെ) 11. അലനെല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രം (ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 4.30 വരെ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.