ഹയൽ സെക്കൻഡറി തുല്യത പരീക്ഷ: ജില്ലക്ക്​ ഉന്നതവിജയം

പാലക്കാട്: സംസ്ഥാന സാക്ഷരതാമിഷ​ൻെറ നാലാം ബാച്ച് രണ്ടാം വര്‍ഷ ഹയർ സെക്കൻഡറി തുല്യത പരീക്ഷയില്‍ ജില്ലക്ക്​ 82.47 ശതമാനത്തോടെ മികച്ച വിജയം. മണ്ണാര്‍ക്കാട് കല്ലടി എച്ച്.എസ്.എസില്‍ പരീക്ഷ എഴുതിയ ഷഹല ഷെറിന്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി ജില്ലയില്‍ ഒന്നാമത് എത്തി. സംസ്ഥാനത്ത് ആകെ ആറ് പേര്‍ക്കാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ്. 2021 ജൂലൈയില്‍ 13 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ ജില്ലയില്‍ 1338 പേരാണ് രണ്ടാംവര്‍ഷം പരീക്ഷക്ക്​ രജിസ്​റ്റര്‍ ചെയ്തത്. ഇതില്‍ 1103 പേര്‍ വിജയിക്കുകയും ഉന്നതപഠനത്തിന് യോഗ്യത നേടുകയും ചെയ്തു. 938 പേര്‍ ഹ്യുമാനിറ്റീസ് വിഷയത്തിലും 165 പേര്‍ കോമേഴ്സിലുമാണ് വിജയിച്ചത്. 39 പേര്‍ വിവിധ കാരണങ്ങളാല്‍ പരീക്ഷക്ക്​ ഹാജരായിട്ടില്ല. \B \Bപുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കണം പാലക്കാട്: ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്​മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഫോറങ്ങള്‍ ഹയർ സെക്കൻഡറി പോര്‍ട്ടലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപ, ഫോട്ടോ കോപ്പി പേപ്പര്‍ ഒന്നിന് 400 രൂപ, സൂക്ഷ്മ പരിശോധന പേപ്പര്‍ ഒന്നിന് 200 രൂപ വീതമാണ്. ഇതിനുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം സെപ്​റ്റംബര്‍ 16നകം അതത് പരീക്ഷ കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പലിനാണ് സമര്‍പ്പിക്കേണ്ടത്. ഐ.ടി.ഐ പ്രവേശനം കുഴൽമന്ദം: ഗവ. ഐ.ടി.ഐയില്‍ 2021-22 വര്‍ഷത്തെ വിവിധ ട്രേഡുകളിലേക്ക് പ്രവേശനത്തിന് സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാം. itiadmission.kerala.gov.in ല്‍ അപേക്ഷ നല്‍കാം. ഫോണ്‍: 95676 61917. റാങ്ക് പട്ടിക കാലാവധി അവസാനിച്ചു പാലക്കാട്\B: \Bജില്ലയില്‍ വിവിധ വകുപ്പുകളില്‍ എൽ.ഡി ക്ലര്‍ക്ക് (തമിഴ്-മലയാളം അറിയാവുന്നവര്‍) കാറ്റഗറി നമ്പര്‍ 093/ 2014, എൽ.ഡി ക്ലര്‍ക്ക് (തമിഴും മലയാളവും അറിയാവുന്നവര്‍) കാറ്റഗറി നമ്പര്‍ 507 /2014, എൽ.ഡി ക്ലര്‍ക്ക് (തമിഴും മലയാളം അറിയാവുന്നവര്‍) കാറ്റഗറി നമ്പര്‍ 091/ 2014, ലാന്‍ഡ് റവന്യൂ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്ക് /വില്ലേജ് അസിസ്​റ്റൻറ്​ (ഭിന്നശേഷിക്കാരുടെ പ്രത്യേക നിയമനം) കാറ്റഗറി നമ്പര്‍ 413/ 2016 എന്നീ തസ്തികകളിലേക്ക് നിലവില്‍ വന്ന റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ചതായി പി.എസ്​.സി ജില്ല ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.