മണ്ണാർക്കാട്ട് ഇനി സാറും മാഡവുമില്ല

മണ്ണാര്‍ക്കാട്: നഗരസഭ കാര്യാലയത്തിലേക്കെത്തുന്നവര്‍ക്ക് ഇനി ജീവനക്കാരെയോ ഭരണസമിതി അംഗങ്ങളേയോ സാര്‍ എന്നോ മാഡം എന്നോ വിളിക്കേണ്ടതില്ല. പരാതികളിലും കത്തുകളിലും 'അപേക്ഷ, അഭ്യർഥന' എന്നീ പ്രയോഗങ്ങൾ ഒഴിവാക്കാനും നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു. പകരം ഉദ്യോഗസ്ഥരുടെ പേരോ പദവിയോ വിളിച്ച് സംബോധന ചെയ്യാം. കത്തിടപാടുകളിലും ഈ രീതി പിന്തുടരാം. ഇതോടെ ജനാധിപത്യപരമായ അഭിസംബോധനകള്‍ നടപ്പില്‍ വരുത്തി പ്രമേയം പാസാക്കിയ ആദ്യ നഗരസഭയായി മാറിയിരിക്കുകയാണ് മണ്ണാര്‍ക്കാട്. ഉഭയമാര്‍ഗം വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശിയാണ് ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. ഭരണഭാഷയിലെ വിധേയത്വ പദങ്ങള്‍ ഉപേക്ഷിച്ച് അവകാശ പദങ്ങള്‍ ഉപയോഗിക്കണമെന്നത് സംബന്ധിച്ചായിരുന്നു പ്രമേയം. വികസനകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍ പിന്തുണച്ചു. തുടര്‍ന്ന് പ്രമേയം ഐകകണ്ഠ‍്യേനെ കൗണ്‍സില്‍ പാസാക്കുകയായിരുന്നു. സാര്‍, മാഡം വിളികള്‍ ഉപേക്ഷിച്ചുള്ള നോട്ടീസ് നഗരസഭ കാര്യാലയത്തില്‍ പതിക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ മാത്തൂര്‍ ഗ്രാമപഞ്ചായത്താണ് ആദ്യമായി സാര്‍, മാഡം വിളികള്‍ അവസാനിപ്പിച്ചത്. ഇതിനകം മാത്തൂരിൻെറ പാത പല തദ്ദേശ സ്ഥാപനങ്ങളും വിദ്യാലയവുമെല്ലാം പിന്തുടര്‍ന്ന് കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.