ടോൾ ബൂത്ത് പൊളിച്ചു നീക്കാത്തതിനെതിരെ മനുഷ്യമതിൽ തീർത്തു

മങ്കര: മങ്കര- -കാളികാവ് പൊതുമരാമത്ത് റോഡിലെ ടോൾ ബൂത്ത് പൊളിച്ചുനീക്കാത്തതിൽ പ്രതിഷേധിച്ച് ടീം മങ്കരയുടെ നേതൃത്വത്തിൽ മനുഷ്യമതിൽ തീർത്തു. 12 വർഷം മുമ്പ്​ പ്രവർത്തനം നിലച്ച ടോൾ ബൂത്ത് സാമൂഹികവിരുദ്ധരുടെ താവളമായി. ഇതിന്​ ചുറ്റും കാട് വളർന്നതോടെ ഇഴജന്തുക്കളും ഇടമുറപ്പിച്ചതായി സമീപവാസികൾ പറയുന്നു. വഴിവിളക്ക് കത്താത്തിനാൽ അപകടങ്ങളും പതിവാണ്​. റോഡ് നവീകരണ സമയത്ത് പോലും ടോൾ ബൂത്ത് പൊളിക്കാൻ പൊതുമരാമത്ത് തയാറായില്ലെന്നും ഉടൻ പൊളിച്ചുനീക്കി ഗതാഗതം സുഗമമാക്കണമെന്നും​ ടീം മങ്കര പ്രവർത്തകർ ആവശ്യപ്പെട്ടു. ഒപ്പുശേഖരണവും നടന്നു. പൊതുമരാമത്ത് മന്ത്രി, എം.എൽ.എ, പൊതുമരാമത്ത് അസി. എൻജിനീയർ എന്നിവർക്ക് പരാതിയും നൽകി. സമരം രക്ഷാധികാരി ശംസുദ്ദീൻ മാങ്കുറുശ്ശി ഉദ്ഘാടനം ചെയ്തു. ബി. നൗഫീക് അധ്യക്ഷത വഹിച്ചു. കെ.എം. സാദിഖ്​, സി.എസ്. അസീസ്, ടി.എൻ. രാജേഷ്, ഹുസനാർ, ടി.എ. മുഹമ്മദ്, ടി.എ. ജബ്ബാർ എന്നിവർ നേതൃത്വം നൽകി. ചിത്രം : PEWPTPL - 1 - മങ്കര-- കാളികാവ് റോഡിലെ ടോൾ ബൂത്ത് നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ടീം മങ്കര മനുഷ്യമതിൽ തീർത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.