അയിലൂരിൽ കാട്ടുപന്നി ശല്യം; ഒന്നര ഏക്കർ നെൽകൃഷി നശിപ്പിച്ചു

നശിപ്പിച്ചത്​ 25 ദിവസം കഴിഞ്ഞാൽ കൊയ്തെടുക്കാൻ പാകമായ വിള നെന്മാറ: അയിലൂർ ചേവിണി പാടശേഖരത്തിലെ വിളഞ്ഞ നെൽകൃഷി കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. ചെവിണിക്കളം മുത്തുക്കുട്ടി, ഇബ്രാഹിം, ഇസ്ഹാഖ്​ തുടങ്ങിയ കർഷകരുടെ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. പാടശേഖരത്തിലെ വിവിധ ഭാഗങ്ങളിലെ ഒന്നര ഏക്കർ സ്ഥലത്തെ നെൽചെടികളാണ് ഉപയോഗശൂന്യമായത്​. 25 ദിവസം കഴിഞ്ഞാൽ കൊയ്തെടുക്കാൻ പാകമായ വിളയായിരുന്നെന്ന്​ കർഷകർ പറഞ്ഞു. രണ്ടുദിവസം മുമ്പും കൃഷി നശിപ്പിച്ചിരുന്നു. തുടർന്ന് രാത്രി കർഷകർ കാവൽ നിന്നെങ്കിലും ഫലമുണ്ടായില്ല. വിള നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവുണ്ടെങ്കിലും അയിലൂർ പഞ്ചായത്തിൽ വനംവകുപ്പ് ഇത് നടപ്പാക്കിയിട്ടില്ല. കർഷകർ നെല്ലിയാമ്പതി വനം റേഞ്ച് ഓഫിസിൽ കൃഷിനാശം അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.