'ഭവനനിർമാണത്തിന്​ തുക നൽകണം'

ചെർപ്പുളശ്ശേരി: നഗരസഭയിൽ പി.എം.എ.വൈ ഭവന നിർമാണ പദ്ധതിയുടെ നാലാം ഡി.പി.ആറിൽ അംഗീകരിക്കപ്പെട്ട 150 ഗുണഭോക്താക്കളുടെ കരാർവെച്ച് ഒന്നാം ഗഡുതുക അടിയന്തരമായി അനുവദിക്കണമെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. ചെയർമാൻ പാലക്കൽ വാപ്പുട്ടി ഹാജി അധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ പി.പി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. എം. അബ്​ദുൽ റഷീദ്, കെ.എം. ഇസ്ഹാക്ക്, എൻ.കെ.എം. ബഷീർ, വി.ജി. ദീപേഷ്, സൽമാൻ കൂടമംഗലം, പി. അക്ബർ അലി, റഫീക്ക് ചോലയിൽ, വിനോദ് കളത്തൊടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.