വാക്സിനേഷനിൽ തർക്കം; പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്​

കൊല്ലങ്കോട്: മുതലമട പ്രാഥമികാരോഗ്യകേന്ദ്രത്തിൽ വാക്സിനേഷൻ തടസ്സപ്പെടുത്തി ജീവനക്കാരെ തടഞ്ഞുവെച്ചെന്ന ഡോക്ടറുടെ പരാതിയിൽ കൊല്ല​േങ്കാട്​ പഞ്ചായത്ത് അംഗങ്ങൾക്കെതിരെ കേസ്​. ജാസ്മിൻ ഷൈഖ്, താജുദ്ദീൻ, വിനേഷ് എന്നീ പഞ്ചായത്തംഗങ്ങൾക്കൊപ്പം കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ്​ കൊല്ലങ്കോട് പൊലീസ് കേസെടുത്തത്. ആഗസ്​റ്റ്​ 23ന് ചുള്ളിയാർ വാർഡിൽ അടമ്പമരത്ത് നടത്താനിരുന്ന വാക്സിനേഷൻ പെട്ടെന്ന് മാറ്റിയിരുന്നു. വിവരമറിഞ്ഞ്​​ നാട്ടുകാർ അടമ്പമരത്തിലും തുടർന്ന് സർക്കാർ ആശുപത്രിയിലും എത്തി വാക്​സിനേഷൻ നടത്തണമെന്ന്​ ആവശ്യപ്പെട്ടു. തുടർന്ന്​ 135 പേർക്ക് വാക്സിനേഷൻ നൽകി. ഇൗ സമയത്ത്​ നാട്ടുകാർക്കൊപ്പം ആശുപത്രിയിലെത്തിയ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയാണ് ആശുപത്രി അധികൃതർ പരാതി നൽകിയത്​. കൃത്യനിർവഹണത്തിന്​ തടസ്സം വരുത്തിയെന്നടക്കം മെഡിക്കൽ ഒാഫിസർ പരാതിയിൽ പറയുന്നു. എന്നാൽ ജീവനക്കാരുടെ ജോലിക്ക് തടസ്സം വരുത്തിയില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ദിവസത്തിൽ കൃത്യമായി വാക്സിൻ നൽകണമെന്ന്​ ആവശ്യപ്പെട്ടതിനാണ്​ കേസ്​ നൽകിയതെന്നും പഞ്ചായത്തംഗങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.