ടി.പി. പീതാംബരനെതിരെ പി.എ. റസാഖ് മൗലവി

പാലക്കാട്: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്​റ്ററുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ് മൗലവി. പാലായിലെ ഇടതുമുന്നണി സ്ഥാനാർഥിയുടെ പരാജയവുമായി ബന്ധപ്പെടുത്തി സംസ്ഥാന പ്രസിഡൻറ് നടത്തിയ പ്രസ്താവന തികച്ചും വ്യക്തിപരമാണെന്നും സംസ്ഥാന കമ്മിറ്റിയുടെതല്ലെന്നും പി.എ. റസാഖ് മൗലവി പ്രസ്താവിച്ചു. പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനത്തിരുന്ന് പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്ന ഇത്തരം പ്രസ്താവനകൾ അനുചിതവും പ്രതിഷേധാർഹവുമാണ്. എൽ.ഡി.എഫിലെ ഒരു ഘടക കക്ഷി നേതാവി​ൻെറ പരാജയത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് പാർട്ടിക്ക് നിരക്കാത്തതാണ്. പാർട്ടി എൽ.ഡി.എഫിൽ തുടരണമെന്ന ദേശീയ നേതൃത്വത്തി​ൻെറ തീരുമാനം ശരിവെയ്ക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.