വിസ തട്ടിപ്പ്​: മുഖ്യപ്രതിക്കായി​ അന്വേഷണം ശക്തമാക്കി

പാലക്കാട്: വിദേശത്ത്​ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയെ കണ്ടെത്താൻ​ അന്വേഷണം വ്യാപിപ്പിച്ചു. മലപ്പുറം സ്വദേശിയായ നവാസാണ് പ്രധാന പ്രതിയെന്ന്​ മലമ്പുഴ പൊലീസ്​ അറിയിച്ചു. മറ്റ്​ രണ്ടു പ്രധാന പ്രതികളായ ചെന്നൈ കൊടുങ്ങയൂർ രവി ഗാർഡൻ ജെ. വസന്തകുമാർ (40), മലപ്പുറം പൂക്കോട്ടൂർ വേങ്ങരത്തൊടി വി.ടി. മുഹമ്മദ് മുസ്തഫ (51) എന്നിവരെ കഴിഞ്ഞദിവസം അറസ്​റ്റ്​ ചെയ്തിരുന്നു. മുഹമ്മദ് മുസ്തഫയുടെ ബന്ധുവാ‍ണ് നവാസ്. വി.ടി. മുഹമ്മദ് മുസ്തഫയും നവാസുമാണ് സൂത്രധാരകർ. വസന്തകുമാർ സാമ്പത്തികാര്യങ്ങൾ നടത്തുന്നതിലെ ഇടനിലക്കാരനാണ്. വ്യാജ സിം കാർഡുപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പാലക്കാട് കല്ലേപ്പുള്ളി സ്വദേശി നൽകിയ പരാതിയിലാണ്​ നടപടി. കൂടുതൽ പേരിൽനിന്ന് ഇരുവരും പണം തട്ടിയെടുത്തതായി പൊലീസിന്​ സൂചന ലഭിച്ചു. 2019 ജൂണിലാണ്​ കേസിനാസ്പദമായ സംഭവം. 1.80 ലക്ഷം രൂപയാണ് കൈമാറിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ്​ പരാതി നൽകിയത്. വസന്തകുമാറിനെ ചെന്നൈയിലെ വീട്ടിൽനിന്നും മുഹമ്മദ് മുസ്തഫയെ ഗുഡല്ലൂരിലെ ലോഡ്ജിൽനിന്നുമാണ് അറസ്​റ്റ്​ ചെയ്തത്. സി​.​െഎ ബി.കെ. സുനിൽകുമാർ, ക്രൈം സ്ക്വാഡ് എസ്.ഐ കെ. ജലീൽ, സീനിയർ സി.പി.ഒമാരായ സുജയ് ബാബു, സത്യനാരായണൻ, സി.പി.ഒ അരുൺകുമാർ എന്നിവരാണ് കേസന്വേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.