കിറ്റ് വിതരണം നീട്ടി

ആലത്തൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ വിഭാഗം റേഷൻ കാർഡുടമകൾക്കും സർക്കാർ നൽകുന്ന നവംബർ, സിസംബർ മാസത്തെ കിറ്റ് വിതരണം ജനുവരി 16 വരെ ദീർഘിപ്പിച്ചതായി ആലത്തൂർ ടി.എസ്.ഒ അറിയിച്ചു. ധര്‍ണ നടത്തി വടക്കഞ്ചേരി: കേരള സ്​റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി വടക്കഞ്ചേരി സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ. ചാത്തന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ. വേലുണ്ണി അധ്യക്ഷത വഹിച്ചു. പ്രസാദ് വര്‍ക്കി, ഇ.എസ്.എം. ഹനീഫ, എന്‍. സ്വാമിനാഥന്‍, സുരേഷ് കുമാര്‍, വാക്കുട്ടി, മാധവനുണ്ണി, സി. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.