മണ്ണൂരിൽ അനിത പഞ്ചായത്ത് പ്രസിഡൻറാകും

പത്തിരിപ്പാല: മണ്ണൂർ ഗ്രാമപഞ്ചായത്തിൽ എസ്. അനിത പ്രസിഡൻറാകും. മുൻ പ്രസിഡൻറായിരുന്ന ഒ.വി. സ്വാമിനാഥനാണ് വൈസ് പ്രസിഡൻറാകുക. മണ്ണൂർപഞ്ചായത്തിലെ ആറാം വാർഡിലെ പറയംങ്കാട് നിന്നാണ് അനിത വിജയിച്ചത്. മുൻ ഭരണസമിതിയിൽ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സനായിരുന്നു. നിലവിൽ മഹിള അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. വാർഡ് 14 ചേറുംബാലയിൽ നിന്നാണ് ഒ.വി. സ്വാമിനാഥൻ വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.