തെരുവുനായ്​ ശല്യത്തിൽ വലഞ്ഞ് പുളിനെല്ലി

കോട്ടായി: പാതയോരങ്ങളിലും കടകൾക്കും വീടുകൾക്കും മുന്നിലും ഊടുവഴികളിലും കൂട്ടമായി തമ്പടിക്കുന്ന തെരുവുനായ് ശല്യത്തിൽ പൊറുതിമുട്ടി പഞ്ചായത്തിലെ പുളിനെല്ലിക്കാർ. പാതയോരങ്ങളിൽ തമ്പടിക്കുന്ന തെരുവുനായ്ക്കൾ യാത്രക്കാരെ ആക്രമിക്കുന്നതും വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നതും പതിവായിട്ടുണ്ട്. ഊടുവഴികളിൽ തമ്പടിക്കുന്ന നായക്കൂട്ടം വളർത്തുകാലികളെയും ആക്രമിക്കുന്നുണ്ട്​. രാത്രിയിലാണ് നായുടെ ആക്രമണം കൂടുതലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നായ്​ മുന്നിലേക്ക് ചാടി ഓട്ടോ മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക് കോട്ടായി: തെരുവുനായ്​ ചാടിയതിനെ തുടർന്ന്​ ഓട്ടോ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഓട്ടോയുടെ മുൻവശം തകർന്നു. കോട്ടായി പുളിനെല്ലി-കമ്പകൂടത്ത് ഞായറാഴ്ച രാവിലെ 10.30നാണ് അപകടം. ഇടിയേറ്റ നായ സംഭവസ്ഥലത്ത്​ ചത്തു. നിയന്ത്രണംവിട്ട ഓട്ടോ പരിസരത്തെ വീട്ടുവളപ്പിലേക്ക് ഇടിച്ചുകയറിയാണ് മറിഞ്ഞത്. പരിക്കേറ്റ തോലനൂർ രാജൻ (65), ഓട്ടോ ഡ്രൈവർ പ്രേമൻ (30) എന്നിവരെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. pew auto നായ്​ മുന്നിലേക്ക് ചാടി മറിഞ്ഞ ഓട്ടോറിക്ഷ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.