മണ്ണാർക്കാട് നഗരസഭ സത്യപ്രതിജ്ഞ

മണ്ണാർക്കാട്: നഗരസഭയിൽ വരണാധികാരി ജില്ല പട്ടികജാതി ഓഫിസർ അരവിന്ദാക്ഷൻ മുതിർന്ന അംഗം ഒന്നാം മൈലിലെ യൂസഫ് ഹാജിക്ക് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശേഷം ഒന്ന്​ മുതൽ 29 വരെ വാർഡുകളിലെ അംഗങ്ങൾക്ക് യൂസഫ് ഹാജി സത്യവാചകം ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചുമതലയേൽക്കൽ ചടങ്ങ് മുതിർന്ന അംഗം രമ സുകുമാരന് സത്യവാചകം ചൊല്ലിക്കൊടുത്ത് വരണാധികാരി കൂടിയായ ഡി.എഫ്.ഒ കെ.കെ. സുനിൽകുമാർ തുടക്കം കുറിച്ചു. രമ സുകുമാരൻ ശേഷിക്കുന്ന 16 പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.