സ്ഥാനാർഥിയുടെ തോൽവി: ലീഗ് നേതാവിനും കുടുംബത്തിനും മർദനമെന്ന് പരാതി

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ വാർഡ് 12 വെട്ടത്തെ മുസ്​ലിം ലീഗ് സ്ഥാനാർഥിയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ കരിമ്പ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്​ അബ്​ദുൽ അസീസി​ൻെറ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെയും മക്കളെയും മർദിച്ചതായി പരാതി. ഏഴ് വോട്ടിന് സി.പി.എമ്മിലെ റംലത്ത് ഇവിടെ വിജയിച്ചിരുന്നു. വോട്ട് മറിച്ചെന്നാരോപിച്ചാണ് ലീഗ്​ നേതാവി​ൻെറ വീട് കയറി അക്രമിച്ചത്. കഴിഞ്ഞദിവസം പള്ളിപ്പടിയിൽ നിയുക്ത മെംബർ റംലത്തി​ൻെറ അമ്മാവ​ൻെറ ബീഫ് സ്​റ്റാൾ അക്രമിസംഘം അടിച്ചുതകർത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.