അപകടമുനമ്പായി സീതാർകുണ്ട്

നെന്മാറ: നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സീതാർകുണ്ട് വ്യൂ പോയൻറിൽ അപകടം പതിയിരിക്കുന്നു. ആയിരക്കണക്കിന് അടി താഴ്ചയുള്ള കൊക്കയിൽ വീണ് മരണം സംഭവിച്ച സന്ദർശകരുടെ എണ്ണം വളരെയധികമാണ്. സ്വകാര്യ എസ്​റ്റേറ്റി​ൻെറ ഭാഗമായുള്ള വനപ്രദേശത്താണ് ഈ ടൂറിസം പോയൻറ്. അതിനാൽ തന്നെ ഇവിടെ ഔദ്യോഗികമായ നിരീക്ഷണ സംവിധാനമില്ല. അപകടങ്ങൾ നടന്നാൽ പുറത്തെറിയുന്നത് മണിക്കൂറുകൾ കഴിഞ്ഞായിരിക്കും. കിഴുക്കാംതൂക്കായ മലകൾ ഏറെയുള്ള ഇവിടെ സന്ദർശകർ ഉള്ളപ്പോൾ തന്നെ മലയിടിച്ചിൽ നടന്നിട്ടുണ്ട്. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും സുരക്ഷ സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾക്ക്​ ഇടയാക്കുന്നു. നിരവധിപേർ എത്തുന്ന ഇവിടെ സുരക്ഷ സംവിധാനമേർപ്പെടുത്തണമെന്നത് വളരെക്കാലത്തെ ആവശ്യമാണെങ്കിലും നടപ്പായിട്ടില്ല. ലോക്​ഡൗണിനുശേഷം കേരളത്തിലെ ടൂറിസം മേഖലയിൽ ആദ്യം തുറന്നത് നെല്ലിയാമ്പതി ആയിരുന്നു. വിവിധ ജില്ലകളിൽനിന്ന്​ ഇരുചക്ര വാഹനങ്ങളിലും മറ്റും നിരവധി പേരാണ്​ നെല്ലിയാമ്പതി​യ​ിലേക്ക്​ എത്തുന്നത്. അധികവും സാഹസിക വിനോദസഞ്ചാരം ഇഷ്​ടപ്പെട്ടുവരുന്ന യുവാക്കൾ. ഞായറാഴ്​ച വൈകീട്ട്​ സീതാർകുണ്ട് വ്യൂ പോയൻറിൽനിന്നും കാൽതെന്നി കൊക്കയിലേക്ക്​ വീണ രണ്ട്​ യുവാക്കൾക്കുവേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്​. p3seetharkund നെല്ലിയാമ്പതി സീതാർകുണ്ട്​ വ്യൂ ​പോയൻറ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.