ഒറ്റപ്പാലം ബ്ലോക്കിൽ ഇടതിന് സമ്പൂർണ ആധിപത്യം: വല്ലപ്പുഴ, നെല്ലായ ഡിവിഷനുകൾ തിരിച്ചുപിടിച്ചു

ഒറ്റപ്പാലം: ബ്ലോക്ക് പഞ്ചായത്തിൽ ഇടത് മുന്നണിക്ക് സമ്പൂർണ ആധിപത്യം. 16 ഡിവിഷനുകളുള്ള ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിൽ തൃക്കടീരി ഡിവിഷനിൽ സഖ്യ കക്ഷിയായ സി.പി.ഐ വിജയം ആവർത്തിച്ചപ്പോൾ മറ്റ് 15 ഇടങ്ങളിൽ സി.പി.എം നേരിട്ടും മത്സരിച്ചാണ് ഇടത് കോട്ട അരക്കിട്ടുറപ്പിച്ചത്. 2015ലെ തെരഞ്ഞെടുപ്പിൽ കൈവിട്ട വല്ലപ്പുഴ, നെല്ലായ ഡിവിഷനുകളും ഇത്തവണ എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. ഇരു ഡിവിഷനുകളിലും മുസ്​ലിം ലീഗിന് വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. ഏറ്റവും കൂടുതൽ ഭൂരിപക്ഷ വോട്ടുകൾ ലഭിച്ചത് ചുനങ്ങാട് (2948) ഡിവിഷനിലും കുറവ് (166) നെല്ലായ ഡിവിഷനിലുമാണ്. മുൻ എം.പി എസ്. ശിവരാമനായിരുന്നു കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡൻറ് സ്ഥാനത്തുണ്ടായിരുന്നത്. വല്ലപ്പുഴ, ഏഴുവന്തല, നെല്ലായ, ചളവറ, തൃക്കടീരി, മാങ്ങോട്, അമ്പലപ്പാറ, വേങ്ങശ്ശേരി, അകലൂർ, ലക്കിടി, ചുനങ്ങാട്, അനങ്ങനടി, പത്തംകുളം, വാണിയംകുളം, കൂനത്തറ, കയില്യാട് എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തിൻെറ പരിധിയിൽ വരുന്ന ഡിവിഷനുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.