മുഖംമിനുക്കി കപ്ലിപ്പാറ പൊലീസ് ഒൗട്ട്​​പോസ്​റ്റ്​

മുണ്ടൂർ: കപ്ലിപ്പാറയിൽ പ്രവർത്തിക്കുന്ന പൊലീസ് ഔട്ട്പോസ്​റ്റ്​ കെട്ടിടം നവീകരിച്ചു. കോങ്ങാട് പൊലീസ് സ്​റ്റേഷന് കീഴിലാണ് ഈ ഔട്ട്പോസ്​റ്റ്​. കെട്ടിടത്തി​ൻെറ ശോച്യാവസ്ഥയെപ്പറ്റി 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മുണ്ടൂർ ടൗണിലും പരിസരങ്ങളിലും നിയമപാലനത്തിന് നിയുക്തരായ പൊലീസുകാർക്ക് വിശ്രമിക്കാനും ഡ്യൂട്ടി നിർവഹിക്കാനും താൽക്കാലികമായി മലമ്പുഴ ജലസേചന പദ്ധതിയുടെ കീഴിലുള്ള ക്വാർട്ടേഴ്സുകളിലൊന്നാണ് ഔട്ട്പോസ്​റ്റായി പ്രവർത്തിക്കുന്നത്. മുണ്ടൂരിൽ പൊലീസ് ഔട്ട്പോസ്​റ്റിന് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായതുമില്ല. പടം) KL KD 3D കപ്ലിപ്പാറയിലെ പൊലീസ് ഔട്ട്പോസ്​റ്റ്​ കെട്ടിടം നവീകരിച്ച നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.