കുടുംബ സംഗമങ്ങൾ നടത്തി

അലനല്ലൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ. എടത്തനാട്ടുകര മേഖലയിലെ തെരഞ്ഞെടുപ്പ് പര്യടനത്തി​ൻെറ ഭാഗമായി വിവിധ വാർഡുകളിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യതീംഖാന, ആലംകുന്ന്, ചിരട്ടക്കുളം ആലടിപ്പുറം, ഉപ്പുകുളം പൊൻപാറ, ചളവ, പട്ടിശ്ശീരി, കൊടിയംകുന്ന് എന്നിവിടങ്ങളിലാണ് കുടുംബ സംഗമങ്ങൾ നടന്നത്. ജില്ല പഞ്ചായത്ത് സ്ഥാനാർഥി എം. മെഹർബാൻ, ബ്ലോക്ക് പഞ്ചായത്ത് സാരഥി പി. ഷാനവാസ്, യു.ഡി.എഫ് മേഖല ചെയർമാൻ പി. അഹമദ് സുബൈർ, കൺവീനർ കെ.ടി. ഹംസപ്പ, റഫീഖ പാറോക്കോട്ട്, പി. സമദ്, ടി.പി. മൻസൂർ, ടി.കെ. ഷംസുദ്ദീൻ, അഡ്വ. അമീൻ, സി.പി. അബുട്ടി, ഉമർ ഓങ്ങല്ലൂർ, പി. കുഞ്ഞമ്മു, എം. സുധീർ ഉമർ, സി. അനൂപ്, നൗഷാദ്, കമറുനൂർ, തേവരുണ്ണി, ഉമർ പുത്തൻകോട്, പി. അബ്​ദുൽ ലയിസ്, മഠത്തൊടി അബൂബക്കർ, ഹംസ ഹാജി പടുകുണ്ടിൽ, അയ്യപ്പൻ കുറൂപാടത്ത്, കെ. സത്യബാലൻ, ഹമീദ്, അബ്​ദു മാസ്​റ്റർ മറ്റത്തൂർ, ഫിറോസ് ബാബു, വാർഡ് സ്ഥാനാർഥികളായ ലൈല ഷാജഹാൻ, എം. ജിഷ, ടി.കെ. സാജിദ്, ബഷീർ പടുകുണ്ടിൻ, നളിനി ഉവ്വാട്ടിൽ, റസാഖ് മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു. pew sangamam എടത്തനാട്ടുകര ആലുംകുന്നിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.