കഞ്ചാവ്​ കേസുകളിൽ തടവും പിഴയും

പാലക്കാട്​: 11.370 കിലോ കഞ്ചാവ്​ കടത്തിയ കേസിൽ​ കോഴിക്കോട്​ പന്തീരങ്കാവ്​ മാത്തറ കല്ലുവഴി രാജേഷിനെ (31) പാലക്കാട്​ രണ്ടാം അഡീഷനൽ സെഷൻസ്​ കോടതി അഞ്ചുവർഷം തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ്​ അനുഭവിക്കണം. 2018 ജൂലൈ 18ന്​ ഒറ്റപ്പാലം പൊലീസാണ്​ പ്രതിയെ കഞ്ചാവ്​ സഹിതം അറസ്​റ്റ്​ ചെയ്​തത്​. പാലക്കാട്​: 4.25 കിലോഗ്രാം കഞ്ചാവ്​ കൈവശംവെച്ചതിന്​ തിരൂരങ്ങാടി മൂന്നിയൂർ വടക്കേവീട്ടിൽ രഞ്​ജിത്തിനെ ​(32) പാലക്കാട്​ രണ്ടാം അഡീഷനൽ സെഷൻസ്​ കോടതി മൂന്നുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ചുമാസം അധിക തടവ്​ അനുഭവിക്കണം. രണ്ടാം പ്രതിയെ വെറുതെവിട്ടു. 2016 മേയ് 31നാണ്​ വണ്ണാമടയിലാണ്​ കേസിനാസ്​പദമായ സംഭവം. കൊഴിഞ്ഞാമ്പാറ പൊലീസാണ്​ കേസെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.