താങ്ങുവില വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല

നെല്ലുസംഭരണം: താങ്ങുവില വർധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല പാലക്കാട്: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ രൂപവത്​കരിച്ച മന്ത്രിതല സബ് കമ്മിറ്റി പ്രഖ്യാപിച്ച വില വർധനവ് നടപ്പിലായില്ല. 57 പൈസ വർധിപ്പിച്ച് കിലോക്ക് 28.05 നൽകുമെന്നായിരുന്നു പ്രഖ്യാപനം. ഇപ്പോൾ 27.48 രൂപയാണ് കർഷകർക്ക് അനുവദിക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ. ബാലൻ, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ, കെ. കൃഷ്ണൻകുട്ടി എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ. വർധിപ്പിച്ച തുക കർഷകർക്ക് അനുവദിക്കണമെന്ന് ദേശീയ കർഷകസമാജം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല പ്രസിഡൻറ് കെ.എ. പ്രഭാകരൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുതലാംതോട് മണി, സി.കെ. രാമദാസ്, കെ.എ. രാമകൃഷ്ണൻ, ഡി. വിജയകുമാർ, എം. പൊന്നുസ്വാമി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.