മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്​റ്റിൽ

കുഴൽമന്ദം: മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്​ കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും െ​പാലീസ്​ അറസ്​റ്റ്​ ചെയ്​തു. തേങ്കുറുശ്ശി കരുമൻകാട് സ്വദേശിനി 34കാരിയാണ്​ ബുധനാഴ്​ച മൂന്ന് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് 37കാരനായ യുവാവിനോടൊപ്പം പോയത്. തുടർന്ന്​ ഭർത്താവി​ൻെറ പരാതിയിൽ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്ത പൊലീസ്​ കാമുകനായ യുവാവി​ൻെറ വീട്ടിൽ നിന്ന് ഇരുവരെയും കസ്​​റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്​തു. പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിനും അതിന് പ്രേരണ നൽകിയതിനുമാണ് കേസടുത്തതെന്ന് കുഴൽമന്ദം എസ്.ഐ എ. അനൂപ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.