മലബാർ കേന്ദ്രമായി അറബിക് സർവകലാശാല സ്ഥാപിക്കണം ^സംസ്ഥാന ഹജ്ജ്​ കമ്മിറ്റി

മലബാർ കേന്ദ്രമായി അറബിക് സർവകലാശാല സ്ഥാപിക്കണം -സംസ്ഥാന ഹജ്ജ്​ കമ്മിറ്റി കരിപ്പൂർ: ൈ​ശഖ്​ സൈനുദ്ദീൻ മഖ്ദൂമി​ൻെറ പേരിൽ മലബാർ കേന്ദ്രമായി ​അറബിക് സർവകലാശാല സ്ഥാപിക്കാൻ സംസ്ഥാന ഹജ്ജ്​ കമ്മിറ്റി സംസ്ഥാന സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹജ്ജ്​ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മുഹ്​സിൻ എം.എൽ.എ, കാസിം കോയ പൊന്നാനി, പി.കെ. അഹമ്മദ്, എച്ച്. മുസമ്മിൽ ഹാജി, കടക്കൽ അബ്​ദുൽ അസീസ് മൗലവി കൊല്ലം, എം.എസ്. അനസ് ഹാജി അരൂർ, പി. അബ്​ദുറഹ്​മാൻ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, മുസ്​ലിയാർ സജീർ, എൽ. സുലൈഖ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.