കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന മുൻ സ്ഥിരംസമിതി അധ്യക്ഷ​െൻറ ഭാര്യ സി.പി.എം പട്ടികയിൽ

കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന മുൻ സ്ഥിരംസമിതി അധ്യക്ഷ​ൻെറ ഭാര്യ സി.പി.എം പട്ടികയിൽ ഒറ്റപ്പാലം: കോൺഗ്രസിൽനിന്ന് രാജിവെച്ച്​ സി.പി.എമ്മിൽ ചേർന്ന നഗരസഭ മുൻ സ്ഥിരംസമിതി അധ്യക്ഷൻ മനോജ് സ്​റ്റീഫ​ൻെറ ഭാര്യ സി.പി.എം സ്ഥാനാർഥിപ്പട്ടികയിൽ ഇടംനേടി. 2015ൽ മനോജ് സ്​റ്റീഫൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച്​ ജയിച്ച വാർഡ് 20ലാണ് (പാലപ്പുറം എൻ.എസ്.എസ് കോളജ്) നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാർഥിയെ ഒഴിവാക്കി സാലി മനോജിന് സി.പി.എം സീറ്റ് അനുവദിച്ചത്. വനിതാസംവരണ വാർഡായ ഇവിടെ നേരത്തെ ലത ഹരിദാസിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. ഇവരുടെ പ്രചാരണം പുരോഗമിക്കുന്നതിനിടയിലാണ് സ്ഥാനാർഥിമാറ്റം. കഴിഞ്ഞ ദിവസം നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ 20ാം വാർഡ് സ്ഥാനാർഥിയെ നിശ്ചയിച്ചിരുന്നെങ്കിലും പ്രഖ്യാപിച്ചിരുന്നില്ല. ഇതേ കൺവെൻഷനിലാണ് കോൺഗ്രസ് കൗൺസിലറായ മനോജ് സ്​റ്റീഫൻ സി.പി.എമ്മിൽ ചേർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.