വാളയാർ: കുടുംബം മന്ത്രിയെ സന്ദർശിച്ചു; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സമരം

PKG BIN04 വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളും സമരസമിതി ഭാരവാഹികളും മന്ത്രി എ.കെ. ബാല​നുമായി ചർച്ച നടത്തുന്ന​ു അട്ടിമറി വീരനെത്തന്നെ അന്വേഷിക്കാൻ നിയോഗിച്ചത് അപഹാസ്യം -സി.ആർ. നീലകണ്​ഠൻ പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ സഹോദരിമാർ മരിച്ച കേസിലെ അട്ടിമറി കണ്ടെത്താൻ അട്ടിമറിവീരനെത്തന്നെ സർക്കാർ നിയോഗിച്ചത് അപഹാസ്യമെന്ന്​ വാളയാർ നീതി സമരസമിതി ഭാരവാഹി സി.ആർ. നീലകണ്ഠൻ. മന്ത്രി എ.കെ. ബാല​ൻെറ വീട്ടിലേക്ക്​ പെൺകുട്ടികളുടെ അമ്മ നടത്തുന്ന യാത്രയുടെ സമാപനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് ആക്ടിവിസ്​റ്റ്​ സലീന പ്രാക്കാനം ഉദ്ഘാടനം ചെയ്തു. വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി സി. ബാലൻ, വി.എം. മാർസൻ, എം.എം. കബീർ, അമ്പലക്കാട് വിജയൻ, എം. കൃഷ്ണൻ, അനിത ഷിനു, എൻ. മാരിയപ്പൻ, കെ. ഗോപാലകൃഷ്ണൻ, സി. മോഹൻദാസ്, റാണി മരിയ എന്നിവർ സംസാരിച്ചു. അട്ടപ്പള്ളത്തെ വീട്ടിൽനിന്ന് തുടങ്ങിയ കാൽനടയാത്ര മൂന്ന് ദിവസത്തിന്​ ശേഷം മന്ത്രിയുടെ പാലക്കാട്ടെ വസതിയിലെത്തി. തുടർന്ന്​ കെ.എസ്.ഇ.ബി ഐ.ബിയിലേക്ക് കുടുംബത്തെ മന്ത്രി ബാലൻ ചർച്ചക്ക്​ ക്ഷണിച്ചു. പ്രധാന പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയെന്ന ആരോപണം മാതാപിതാക്കൾ ചർച്ചയിൽ ഉന്നയിച്ചു. ഇതിന് വഴിയൊരുക്കിയ സാജൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. പുനരന്വേഷണത്തിന് തടസ്സമില്ലെന്ന് മന്ത്രി അറിയിച്ചു. സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, സി.ആർ. നീലകണ്ഠൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേസ്​ അന്വേഷിച്ച ഡിവൈ.എസ്​.പി സോജനടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു. പ്രതികളെ പോക്സോ കോടതി വിട്ടയച്ചതിനെതിരെ സർക്കാറും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീലിൽ ഹൈകോടതിയില്‍ വാദം തുടരുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാളയാറിലെ സമരങ്ങൾ സർക്കാറിന് തലവേദനയാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.