നെല്ലിപ്പതി ഫോറസ്​റ്റ്​ സ്​റ്റേഷന്​ മുന്നിൽ ധർണ നടത്തി

അഗളി: കൃഷിയിടങ്ങളിൽ വനം വകുപ്പ് ജണ്ടയിടുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘത്തി​ൻെറ നേതൃത്വത്തിൽ നെല്ലിപ്പതി ഫോറസ്​റ്റ്​ സ്​റ്റേഷന്​ മുന്നിൽ ധർണ നടത്തി. തർക്കമേഖലയിൽ റീസർവേ പൂർത്തിയാകുന്നത്​ വരെ ജണ്ട നിർമാണം നിർത്തിവെക്കുമെന്ന്​ സമരക്കാരുമായുള്ള ചർച്ചയിൽ വനപാലകർ അറിയിച്ചു. സി.പി.എം നേതാക്കളായ സി.പി. ബാബു, ശിവൻകുട്ടി, സി.പി. വിശ്വംഭരൻ തുടങ്ങിയവർ പങ്കെടുത്തു. --------------------------- നിളയിലെ മണൽ വാരൽ: ഹൈകോടതിയിൽ ഹരജി ഷൊർണൂർ: ഷൊർണൂർ, ചെറുതുരുത്തി ഭാഗത്ത് ഭാരതപ്പുഴയിൽ വാഹനമിറക്കി മണൽ വാരി കടത്തുന്നതിനെതിരെ ഹൈകോടതിയിൽ ഹർജി. പരിസ്ഥിതി പ്രവർത്തകനായ കെ.കെ. ദേവദാസാണ് കോടതിയെ സമീപിച്ചത്. ദുരന്തനിവാരണ നിയമത്തി​ൻെറ മറവിലാണ് നിളയിൽനിന്ന്​ മണ്ണ് മാന്തിയന്ത്രവും ടിപ്പറുകളും പുഴയിലിറക്കി മണൽ വാരുന്നത്. 200 മീറ്റർ ദൂരപരിധി പോലും പാലിക്കുന്നില്ല. 2002ലെ മണൽവാരൽ നിയന്ത്രണ നിയമവും 2001ലെ നദീസംരക്ഷണ നിയമവും ലംഘിച്ചാണ് മണലെടുപ്പെന്ന്​ ഹരജിയിൽ പറയുന്നു. ----------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.