ടി.ടി. ഇസ്​മയിലി​െൻറ മൊഴിയെടുത്തു

ടി.ടി. ഇസ്​മയിലി​ൻെറ മൊഴിയെടുത്തു കോഴിക്കോട്‌: കെ.എം. ഷാജി എം.എൽ.എക്കെതിരായ പ്ലസ്​ ടു കോഴ പരാതിയിൽ എൻഫോഴ്‌സ്‌മൻെറ്​ ഡയറക്ടറേറ്റ്‌ മുസ്​ലിം ലീഗ്​ നേതാവ്​ ടി.ടി. ഇസ്​മയിലി​ൻെറ മൊഴിയെടുത്തു. കെ.എം. ഷാജിക്കെതിരായ അന്വേഷണത്തി​ൻെറ ഭാഗമായാണ്‌ വിളിപ്പിച്ചതെന്നും പത്തുവർഷത്തെ സാമ്പത്തിക ഇടപാടി​ൻെറ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതായും മുൻ പി.എസ്​.സി അംഗം കൂടിയായ ഇസ്‌മയിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. കോഴിക്കോ​ട്ടെ സബ്​ സോണൽ ഓഫിസിൽവെച്ചാണ്​ മൊഴിയെടുത്തത്​. കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം, ടി.ടി. ഇസ്മയിൽ എന്നിവർ ചേർന്ന്‌ വാങ്ങിയ ഭൂമിയിലാണ് കെ.എം. ഷാജിയുടെ വീടുള്ളത്‌. ഈമാസം പത്തിന്​ കെ.എം. ഷാജിയോട്​ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.