മാവോവാദി വേൽമുരുകനെതിരെ കേരളത്തിൽ ഒമ്പത് കേസുകൾ

നിലമ്പൂർ: വയനാട്ടിലെ പടിഞ്ഞാത്തറയിൽ നക്​സൽ വിരുദ്ധ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട തമിഴ്​നാട് തേനി സ്വദേശി വേൽമുരുകനെതിരെ കേരളത്തിലെ വിവിധ പൊലീസ് സ്​റ്റേഷനുകളിലായി ഒമ്പത്​ കേസുകൾ. 2014 മുതൽ 2019 വരെയുള്ള കാലയളവിലാണത്​ ആയുധ നിയമപ്രകാരമുള്ള കേസുകൾ രജിസ്​റ്റർ ചെയ്​തത്​. 2012 മുതൽ വേൽമുരുകൻ നാട്ടിൽനിന്ന്​ അപ്രത്യക്ഷമായതായാണ് പൊലീസ് രേഖ. 2014 ജൂലൈയിൽ പാലക്കാട് അഗളി, വയനാട് തലപ്പുഴ​, മലപ്പുറം പൂക്കോട്ടുംപാടം എടക്കര, കോഴിക്കോട്​ താമരശ്ശേരി, കണ്ണൂർ കേളകം എന്നീ സ്​റ്റേഷനുകളിലായാണ്​ കേസുകൾ രജിസ്​റ്റർ ചെയ്​തത്​. കൂടാതെ 2007ൽ തമിഴ്​നാട് പെരിയകുളം സ്​റ്റേഷനിൽ ഒരു കേസിലും 2004ൽ ഒഡിഷയിലെ കോരപൂർ പൊലീസ് സ്​റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കടത്തിക്കൊണ്ടുപോയ കേസിലും വേൽമുരുകൻ പ്രതിയാണ്. മുഴുവൻ കേസുകളിലും യു.എ.പി.എ കുറ്റം ചുമത്തിയിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.