എം.എസ്​സി നഴ്സിങ്​: റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എം.എസ്​സി നഴ്സിങ്​ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ 'PG - Nursing-2020 Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Rank List മെനുവിൽ റാങ്ക് പരിശോധിക്കാം. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് പല കാരണങ്ങളാലും റാങ്ക് ലിസ്​റ്റിൽ ഉൾപ്പെട്ട ഏതാനും വിദ്യാർഥികളുടെ ഫലം തടഞ്ഞു​െവച്ചിട്ടുണ്ട്. അപ്​​ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ അപാകതകൾ വെബ്സൈറ്റിലൂടെ പരിഹരിക്കാൻ നവംബർ ആറിന്​ വൈകുന്നേരം അഞ്ചുവരെ സമയം അനുവദിച്ചു. ഹെൽപ്​ ലൈൻ നമ്പർ: 0471 2525300. എൽഎൽ.എം പ്രവേശനം: റാങ്ക്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം: എൽഎൽ.എം പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ൽ 'LLM-2020 Candidate Portal' ലിങ്കിൽ ക്ലിക്ക് ചെയ്ത് Rank List മെനുവിൽ റാങ്ക് പരിശോധിക്കാം. ഹെൽപ്​ ലൈൻ നമ്പർ: 0471 2525300.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.