വിദ്യാഭ്യാസ ധനസഹായം അപേക്ഷിക്കാം

പാലക്കാട്​: വനിതകള്‍ ഗൃഹനാഥരായുള്ളവരുടെ വനിത ശിശുവികസന വകുപ്പി​ൻെറ ബി.പി.എല്‍ വിഭാഗം മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഭര്‍ത്താവ് മരിച്ച വനിതകള്‍, വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റത്/പക്ഷാഘാതം കാരണം ജോലിചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്തവര്‍, നിയമപരമായി വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍, എ.ആര്‍.ടി തെറപ്പി ചികിത്സക്ക് വിധേയരാവുന്ന എച്ച്.ഐ.വി ബാധിതരായ വനിതകളുടെ കുട്ടികള്‍ക്കാണ് അവസരം. ഒരു കുടുംബത്തില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമേ ധനസഹായത്തിന് അര്‍ഹതയുള്ളൂ. പൂരിപ്പിച്ച അപേക്ഷ ശിശുവികസന പദ്ധതി ഓഫിസില്‍ 15 നകം സമര്‍പ്പിക്കണം. അപേക്ഷാഫോറം www.wcd.kerala.gov.inലും ശിശുവികസന പദ്ധതി ഓഫിസുകളിലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.