കേരളശ്ശേരിയിൽ ​കോൺഗ്രസ്​ രണ്ടു​ വഴിക്ക്​

കേരളശ്ശേരി: ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിലെ അസംതൃപ്തർ ചേർന്ന് ജനകീയ വികസനമുന്നണി പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന മുന്നണി രൂപവത്​കരണ യോഗത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കാനും തീരുമാനിച്ചു. ഐ-പക്ഷക്കാരനായ കൃഷ്ണകുമാർ മണ്ഡലം പ്രസിഡൻറാവുന്നതിനെതിരെ ഉരുത്തിരിഞ്ഞ ഭിന്നതയാണ് മുന്നണി പ്രഖ്യാപനത്തിൽ കലാശിച്ചത്​. തടുക്കശ്ശേരി കുണ്ടളശ്ശേരി പ്രദേശങ്ങളിൽ 90ൽപരം കോൺഗ്രസ് കുടുംബങ്ങൾ പുതിയ മുന്നണിയുടെ ഭാഗമാണെന്ന് നേതൃത്വം അവകാശപ്പെട്ടു. ബി.ജെ.പി ബാന്ധവം ആഗ്രഹിക്കുന്നവരുടെ അഭിപ്രായം മാനിക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ------------------------------------------------ കേരളപ്പിറവി ആഘോഷിച്ചു പട്ടാമ്പി: മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവിയുടെ ഭാഗമായി വെർച്വൽ അസംബ്ലി സംഘടിപ്പിച്ചു. എഴുത്തുകാരൻ വി.ടി. വാസുദേവൻ ഉദ്ഘാടനം ചെയ്​തു. കെ.പി.എസ്. പയ്യനെടം, പ്രിൻസിപ്പൽ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ വിപിൻ വെർച്വൽ അസംബ്ലിക്ക് നേതൃത്വം നൽകി. ----------------------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.