യുവാവിന് പൊലീസ്​ മർദനം: എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

മലപ്പുറം: പൊന്നാനിയിൽ രണ്ട് പൊലീസുദ്യോഗസ്ഥർ ചേർന്ന് യുവാവിനെ മർദിച്ച സംഭവം മലപ്പുറം ജില്ല പൊലീസ് മേധാവി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്. ഒരുയുവതിയുടെ പരാതിയില്‍ ശനിയാഴ്ചയാണ് പൊന്നാനി തെക്കേപ്പുറം സ്വദേശി മുല്ലവളപ്പിൽ നജ്​മുദ്ദീനെ പൊലീസ് കസ്​റ്റഡിയിലെടുത്തത്. അന്വേഷണ റിപ്പോർട്ട് മൂന്നാഴ്ചക്കകം ഹാജരാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.