മുൻ എം.എൽ.എ കുമാരന്​ നാടി​െൻറ അന്ത്യാ​ഞ്​ജലി

മുൻ എം.എൽ.എ കുമാരന്​ നാടി​ൻെറ അന്ത്യാ​ഞ്​ജലി ശ്രീകൃഷ്​ണപുരം: തിങ്കളാഴ്​ച ​രാത്രി നിര്യാതനായ മുൻ എം.എൽ.എ പാറോക്കോട്ടിൽ കുമാരന്​ അന്ത്യോപചാരം അർപ്പിക്കാൻ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എത്തി. ജലവിഭവ മന്ത്രി കെ. കൃഷ്ണൻ കുട്ടി, ചീഫ് വിപ്പ് കെ. രാജൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ്ബേബി, പി. വേണുഗോപാൽ, വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ പി. ഉണ്ണി, അഡ്വ. എൻ. ഷംസുദ്ദീൻ, പി.കെ. ശശി, കെ.വി. വിജയദാസ്, കലക്ടർക്കുവേണ്ടി ഒറ്റപ്പാലം തഹസിൽദാർ അബ്​ദുൽ മജീദ്, മുൻ എം.എൽ.എമാരായ എം. ഹംസ, കെ.എസ്. സലീഖ, സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം കെ.ഇ. ഇസ്മായിൽ, സംസ്ഥാന നിർവാഹക സമിതി അംഗം വി. ചാമുണ്ണി, ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, ലീഗ് ജില്ല പ്രസിഡൻറ്​ കളത്തിൽ അബ്​ദുല്ല, ട്രഷറർ പി.എ. തങ്ങൾ, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം റസാഖ് മൗലവി, കെ.പി.സി.സി സെക്രട്ടറി പി.ജെ. പൗലോസ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. അരവിന്ദാക്ഷൻ, പഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. പി. കുമാരന് ആദരസൂചകമായി കരിമ്പുഴയിൽ ചൊവ്വാഴ്​ച കടകൾ അടച്ചിട്ടു. ഉച്ചക്ക്​ 12.30ഓടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. പിറന്നാളിന്​ തലേദിവസം വിടപറഞ്ഞ്​ പിറന്നാൾ ദിനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നത് അപൂർവതയായി. Photo: kumaran andyopacharam ചിത്രവിവരണം: മുൻ എം.എൽ.എ പി. കുമാരന് മന്ത്രി കെ. കൃഷ്ണൻ കുട്ടി അന്ത്യോപചാരമർപ്പിക്കുന്നു ----------------------------------------------------------- പാറോക്കോട്ടിൽ കുമാരൻ: സമാനതകളില്ലാത്ത നേതാവ്​ ശ്രീകൃഷ്ണപുരം: കരിമ്പുഴയുടെ മുഖഛായ മാറ്റിയതിൽ മുൻ എം.എൽ.എ പാറോക്കോട്ടിൽ കുമാരൻ വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. കരിമ്പുഴ ഗ്രാമപഞ്ചായത്തി​ൻെറ രണ്ടാമത്തെ പ്രസിഡൻറായിരുന്നു പി. കുമാരൻ. പ്രസിഡൻറ്​ പദവിയിൽ ഇരിക്കുമ്പോൾ തന്നെ മണ്ണാർക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധാനം ചെയ്​ത്​ എം.എൽ.എയായി. ആ കാലഘട്ടം കരിമ്പുഴ പഞ്ചായത്തി​ൻെറയും മണ്ണാർക്കാട് നിയമസഭ മണ്ഡലത്തി​ൻെറയും സുവർണ കാലഘട്ടമായിരുന്നു. മണ്ണാർക്കാട് നിയോജക മണ്ഡലത്തിലുൾപ്പെടുന്ന അട്ടപ്പാടിയിലെ ഊരുകളിലെ ദയനീയ ചിത്രം പുറംലോകമറിയിക്കാൻ കഴിഞ്ഞതും സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞതുമാണ് ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമായി പി. കുമാരൻ വിലയിരുത്തിയിരുന്നു. അട്ടപ്പാടിയിലെ വനമേഖലകളിൽ യാത്രാക്ലേശവും സ്കൂളുകളുടെ അഭാവവും പരിഹരിക്കാൻ സത്വര നടപടികളുമായി അദ്ദേഹം മുന്നോട്ടുപോയി. അട്ടപ്പാടി മേഖലയിലെ വിവിധ ഊരുകളിലേക്ക് ഇന്ന് കാണുന്ന റോഡുകൾ പി. കുമാര​ൻെറ സംഭാവനയാണ്. മഴക്കാലത്ത് ഒറ്റപ്പെട്ട് പോവുന്ന ഒരു പ്രദേശത്തിന് ശാശ്വത പരിഹാരമായി ഭവാനിപ്പുഴക്ക് കുറുകെ പാലം നിർമിച്ചു. പ്രധാനമന്ത്രി രാജീവ്​ ഗാന്ധി​ക്കൊപ്പം അട്ടപ്പാടി ഊരുകളിൽ നടത്തിയ സന്ദർശനം ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് പി. കുമാര​ൻെറ ജീവിത ചിന്തകൾ എന്ന ആത്മകഥയിൽ വിവരിക്കുന്നു. അട്ടപ്പാടിയിലെ മൂച്ചിക്കുണ്ട് വനമേഖലയിലെ അനധികൃത മരംമുറി നിയസഭയിലെ ഇടപെടലുകളിലൂടെ സർക്കാറി​ൻെറ ശ്രദ്ധയിൽകൊണ്ടുവന്ന് തടയിടാൻ കഴിഞ്ഞതും നേട്ടമായതായി ആത്മകഥയിൽ വിവരിക്കുന്നു. കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക വിദ്യാലയത്തിന് മൂന്ന്​ ഏക്കർ സ്ഥലം ദാനമായി നൽകി സംസ്ഥാനതലത്തിൽ തന്നെ മികച്ച അന്ധവിദ്യാലയം കരിമ്പുഴയിൽ സ്ഥാപിക്കാൻ മുൻകൈ എടുത്തു. 1934 ഒക്ടോബർ 27 വെള്ളിനേഴി പഞ്ചായത്തിലെ കുറ്റാനശ്ശേരിയിൽ സാധാരണ കർഷക കുടുംബത്തിൽ പരേതനായ പി. കൃഷ്ണ​ൻെറയും കല്യാണിയുടെയും മകനായി ജനിച്ചു. മാങ്ങോട്ടെ ചക്കര സൊസൈറ്റിയിൽ ക്ലർക്കായിട്ടായിരുന്നു തുടക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.