പൊൻപാറയിൽ വീണ്ടും പുലിയിറങ്ങി

blurbs: കാൽപാട് ക​െണ്ടത്തി *നേരത്തേ സ്ഥാപിച്ച നിരീക്ഷണ കാമറകൾ ഇന്ന് പരിശോധിക്കും അലനല്ലൂർ: ഉപ്പുകുളം പൊൻപാറയിൽ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാർ. തിങ്കളാഴ്​ച രാത്രി പത്തരയോടെ പൊൻപാറയിലെ ഗ്രാമപഞ്ചായത്ത്​ അംഗം അയ്യപ്പൻ കുറൂപാടത്തി​ൻെറ വീടിനോട് ചേർന്ന വട്ടത്തുക്കാവിൽ ബാബുവി​ൻെറ റബർ തോട്ടത്തിൽ തോട്ടുപുറത്ത് ബക്കർ, മകൻ ജവാദ് എന്നിവരാണ് പുലിയെ കണ്ടതായി പറയുന്നത്. രണ്ട് പുലികളെ കണ്ടതായി ഇവർ പറയുന്നു. ശബ്​ദമുണ്ടാക്കി വെളിച്ചം അടിച്ചതോടെ പുലികൾ ഓടിയകന്നെന്ന് ഇവർ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്​ചയും പൊൻപാറ ചോലമണ്ണ് റോഡിൽ വാഹനത്തിൽ സഞ്ചരിക്കവെ നാലംഗ സംഘവും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വീണ്ടും പുലിയെ കണ്ടത് ജനങ്ങളിൽ ഭീതി വർധിപ്പിച്ചു. തിങ്കളാഴ്​ച രാത്രി പുലിയെ കണ്ടതായി പറയുന്ന റബർ തോട്ടത്തിൽനിന്ന് പുലിയുടേത് എന്ന് സംശയിക്കുന്ന കാൽപാടും കണ്ടെത്തി. ചൊവ്വാഴ്​ച രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി ഇത് പരിശോധിച്ചു. വനംവകുപ്പും നാട്ടുകാരും ഇത് പുലിയുടേത് തന്നെയാണെന്ന നിഗമനത്തിലാണ്. കഴിഞ്ഞ ദിവസവും പുലിയെ കണ്ടതിനെ തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം ഓലപ്പാറ ഭാഗത്തായി സ്ഥാപിച്ച രണ്ട് നിരീക്ഷണ കാമറകൾ ബുധനാഴ്​ച പരിശോധിക്കും. കാമറയിൽ പുലിയുടെ സാന്നിധ്യം ഉറപ്പിക്കുകയാണെങ്കിൽ കെണി സ്ഥാപിക്കൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്​റ്റ് ഓഫിസർ ശശികുമാർ പറഞ്ഞു. PEW Alanallur puli kaalpadu ഉപ്പുകുളം പൊൻപാറയിൽ കാണപ്പെട്ട പുലിയുടേതെന്ന് കരുതുന്ന കാൽപാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.