നഗരസഭ ഓഫിസിനായി പുതിയകെട്ടിടം നിർമിക്കും

ഷൊർണൂർ: 75 ലക്ഷം ഉപയോഗിച്ച് നഗരസഭ ഓഫിസിന്​ പുതിയകെട്ടിടം നിർമിക്കുന്നതി​ൻെറ ശിലാസ്ഥാപനം പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. ചെയർപേഴ്സൻ വി. വിമല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ആർ. സുനു, സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷരായ എം. നാരായണൻ, കെ.എൻ. അനിൽകുമാർ, വി. പുഷ്പലത, നഗരസഭാംഗം വി.കെ. ശ്രീകൃഷ്ണൻ, എൻ.ഡി. ദിൻഷാദ്, പി. അനിൽകുമാർ, ടി.എം. യൂസഫ്, എൻ.എ. കൃഷ്ണൻകുട്ടി, നഗരസഭ സെക്രട്ടറി കെ. പ്രമോദ് എന്നിവർ സംസാരിച്ചു. pew shilas നഗരസഭ ഓഫിസ് പുതിയ കെട്ടിടത്തി​ൻെറ ശിലാസ്ഥാപനം പി.കെ. ശശി എം.എൽ.എ നിർവഹിക്കുന്നു ആദരം ഒറ്റപ്പാലം: കാലിക്കറ്റ് സർവകലാശാലയിൽനിന്ന് എം.എ മ്യൂസിക്കിൽ (വോക്കൽ) ഒന്നാം റാങ്ക് നേടിയ തോട്ടക്കര സ്വദേശിനി വിദ്യ വിശ്വനാഥിന് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദൻ, ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ സത്യൻ പെരുമ്പറക്കോട്, യൂത്ത് കോൺഗ്രസ്​ സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ, ബ്ലോക്ക് കോൺഗ്രസ്​ സെക്രട്ടറി അജിത് മൂലയിൽ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഭിരാം, ബ്ലോക്ക് പ്രസിഡൻറ്​ ജസീൽ, ഹരീഷ്, സന്തോഷ് കളരിത്തൊടി എന്നിവർ പങ്കെടുത്തു. pew rank music എം.എ മ്യൂസിക്കിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ വിദ്യ വിശ്വനാഥിനെ കോൺഗ്രസ് ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.