തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എഴുത്തിനിരുത്ത് ഇല്ല

കോങ്ങാട്: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം എഴുത്തിനിരുത്ത്, വാഹന പൂജ എന്നിവ ഉണ്ടാകില്ല. പുസ്തക പൂജക്ക് മുൻകുട്ടി പേർ രജിസ്​റ്റർ ചെയ്യണമെന്ന് ദേവസ്വം ട്രസ്​റ്റി അറിയിച്ചു. 23ന് വൈകീട്ട്​ അഞ്ചിന്​ പുസ്തക പൂജ നടത്തി 26ന് രാവിലെ എട്ടരക്ക് പുസ്തകം തിരിച്ചെടുക്കാം. കോവിഡ് ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും ട്രസ്​റ്റി അറിയിച്ചു. പഠനോത്സവങ്ങളും ശിൽപശാലകളും ആനക്കര: കുട്ടികളുടെ സർഗാത്മക പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കാൻ ആനക്കര ഗോവിന്ദ കൃഷ്ണ സ്മാരക വായനശാല സാഹിത്യം, സംഗീതം, ചിത്രരചന തുടങ്ങിയവയില്‍ പഠനോത്സവങ്ങളും ശിൽപശാലകളും ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. വിദഗ്ധരുടെ ക്ലാസുകള്‍, പരിശീലനങ്ങള്‍, പരിചയപ്പെടുത്തലുകള്‍, ക്വിസ് പ്രോഗ്രാമുകള്‍ തുടങ്ങിയ വിപുലമായ പ്രവര്‍ത്തന പരമ്പരയാണ് ഇതിലുള്ളത്. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗങ്ങള്‍ക്ക് വെവ്വേറെയായാണ് പരിപാടി. കാവ്യാനുഭൂതിയും സംസ്‌കാരവും എന്ന ക്ലാ​െസടുത്ത്​ പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.വി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു. ഗൂഗ്ള്‍ മീറ്റ് ആപ് വഴി ഓണ്‍ലൈനായി നടത്തിയ പരിപാടിയില്‍ 20 കുട്ടികള്‍ പങ്കെടുത്തു. pew vayana shala ആനക്കര ഗോവിന്ദ കൃഷ്ണ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ ഒാണ്‍ലൈന്‍ പഠനോത്സവം പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.വി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.