തേനീച്ചയുടെ കുത്തേറ്റ വയോധികന്​ അഗ്നിശമനസേന തുണയായി

വടവന്നൂർ: വൈദ്യശാല ചാത്തകുള൦ വീട്ടിൽ ശിവാജിക്ക്​ (60) വീടിന്​ സമീപം തേനീച്ചക്കൂട്ടത്തി​ൻെറ കുത്തേറ്റു. ശനിയാഴ്​ച രാവിലെയാണ്​ സംഭവം. മുഖത്തും തലയിലും കുത്തേറ്റ് അവശനായി കിടന്ന ശിവാജിയെ നാട്ടുകാർ ഓയിൽ ഒഴിച്ച് തേനീച്ചകളെ അകറ്റാൻ ശ്രമി​ച്ചെങ്കിലും വിഫലമായി. ചിറ്റൂരിൽനിന്ന്​ അഗ്നിശമന സേനയെത്തിയാണ് രക്ഷിച്ചത്. ഒറ്റപ്പാലത്ത് 21 പേർക്ക് കോവിഡ് ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജെൻ പരിശോധനയിൽ 21 പേർക്ക് കോവിഡ് പോസിറ്റിവ്. അനങ്ങനടി, കവളപ്പാറ, പനമണ്ണ, വീട്ടാംപാറ, കീഴൂർ, കണ്ണിയംപുറം, കാഞ്ഞിരക്കടവ്, ചുടുവാലത്തൂർ, കാരാട്ടുകുറുശ്ശി, മനിശ്ശേരി, പിലാത്തറ, മാരായമംഗലം, വരോട്, പാലപ്പുറം, ലക്കിടി സ്വദേശികൾക്കാണ് രോഗബാധ കണ്ടെത്തിയത്. എം. കൃഷ്ണൻകുട്ടി സ്മാരകപുരസ്​കാരം കവിത കൃഷ്ണകുമാറിന്​ ഷൊർണൂർ: മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷനായ തൃശൂർ ആസ്ഥാനമായ എം. കൃഷ്ണൻകുട്ടി സ്മാരക കലാസമിതി പുരസ്കാരത്തിന് മോഹിനിയാട്ടം പ്രതിഭകലാമണ്ഡലം കവിത കൃഷ്ണകുമാർ അർഹയായി. 10,000 രൂപയും പ്രശസ്തിപത്രവും സ്മാരകമുദ്രയും അടങ്ങുന്നതാണ് പുരസ്കാരം. ക്ഷേത്രവാദ്യം, കഥകളി, നൃത്തം, അക്ഷരശ്ലോകം എന്നീ കലകളിൽ ചാക്രികക്രമത്തിൽ നൽകുന്ന 23ാമത് പുരസ്കാരമാണിത്. ഇടയ്ക്ക വാദകൻ ഡോ. തൃശൂർ കൃഷ്ണ കുമാറി​ൻെറ ഭാര്യയാണ്. ബിരുദ വിദ്യാർഥിനിയും കലാകാരിയുമായ പാർവതി മകളാണ്. pew kavitha puras പുരസ്കാരം നേടിയ കവിത കൃഷ്ണകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.