കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിക്ക്​ തുടക്കം

പാലക്കാട്​: 'അതിജീവനം' കാമ്പയി​ൻെറ ഭാഗമായി കുടുംബശ്രീ ഉൽപന്നങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ ഹോം ഷോപ്പ് പദ്ധതിക്ക്​ തുടക്കം. ആലത്തൂര്‍ ബ്ലോക്കിലെ എട്ട്​ പഞ്ചായത്തുകളിലാണ് ഹോം ഷോപ്പ് നടത്തുന്നത്. വീടുകളിലെത്തി സാധനങ്ങള്‍ വിൽപന നടത്തുന്നതിന് വാര്‍ഡുകളില്‍ രണ്ട് ഹോം ഷോപ്പര്‍മാരെ നിയോഗിച്ചു. 25ഓളം സംരംഭക യൂനിറ്റുകളെ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉൽപന്നങ്ങള്‍ക്ക് സ്ഥിരമായ ഒരു വിപണന സംവിധാനവും ഹോം ഷോപ്പര്‍മാരായി തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലും വരുമാനവും ഒരുക്കുന്നതാണ്​ പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.