അറബിക് ടീച്ചേഴ്സ്‌ പരീക്ഷയിൽ കൂട്ടത്തോൽവി നേരിട്ടവർക്ക് ആശ്വാസമായി ഹൈകോടതി

പട്ടാമ്പി: ഭാഷാധ്യാപക പരീക്ഷയിൽ പരാജയപ്പെട്ട ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സപ്ലിമൻെററി പരീക്ഷക്ക് അവസരമൊരുങ്ങുന്നു. 2019 മേയിൽ പരീക്ഷാഭവൻ നേരിട്ട് നടത്തിയ പ്രൈമറി വിദ്യാലയങ്ങളിലേക്കുള്ള അറബിക് ടീച്ചേഴ്സ്‌ പരീക്ഷയിൽ കൂട്ടത്തോൽവി നേരിട്ടവർക്കാണ് ഹൈകോടതി ഇടപെടലിനെ തുടർന്ന് സപ്ലിമൻെററി പരീക്ഷക്ക് അവസരം ഒരുങ്ങുന്നത്. കേസ് കൊടുക്കാൻ നേതൃത്വം നൽകിയ അലി പട്ടാമ്പി, മഷൂദ് വയനാട് എന്നിവരെ പരീക്ഷാഭവൻ ഹിയറിങ്ങിന് വിളിച്ചിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം സെക്രട്ടറിയാണ് പരീക്ഷ നവംബർ രണ്ടാം വാരത്തിൽ നടത്തുമെന്ന് അറിയിച്ചത്. ഒക്ടോബറിൽ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കുമെന്നും പ്രതിനിധികൾ അറിയിച്ചു. ഏഴു മാസത്തോളം നടത്തിയ നിയമപോരാട്ടത്തിനാണ് പരീക്ഷാഭവ​ൻെറ അറിയിപ്പോടെ വിരാമമായത്. ----------------------------------------- ആൻറിജെന്‍ ടെസ്​റ്റില്‍ 90 പേർക്ക് കോവിഡ് പട്ടാമ്പി: ജി.എം.എൽ.പി സ്കൂളിൽ ഞായറാഴ്ച നടന്ന 196 പേരുടെ ആൻറിജെന്‍ ടെസ്​റ്റില്‍ 90 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി-24, ഓങ്ങല്ലൂർ- ഒമ്പത്, മുതുതല- ആറ്, പരുതൂർ - അഞ്ച്, തിരുവേഗപ്പുറ- രണ്ട്, കപ്പൂർ- ഒന്ന്, നാഗലശേരി- 15, തിരുമിറ്റക്കോട്- രണ്ട്, വല്ലപ്പുഴ- രണ്ട്, വിളയൂർ- മൂന്ന്, കുലുക്കല്ലൂർ- രണ്ട്, ഷൊർണൂർ-14, പട്ടിത്തറ- രണ്ട്, ചാലിശ്ശേരി- മൂന്ന് എന്നിങ്ങനെയാണ് പരിശോധനാഫലം. തിങ്കകളാഴ്ച പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്കൂളി​ൻെറ പുതിയ ബ്ലോക്കിൽ ആയിരിക്കും ടെസ്​റ്റുകൾ. സ്കൂളി​ൻെറ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുവരെ പങ്കെടുക്കാത്തവരും ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്നവരും ടെസ്​റ്റിൽ പങ്കെടുക്കണമെന്ന് നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.